

മലപ്പുറം : തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി അബ്ദുറഹ്മാൻ. തിരൂർ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ വോട്ട് നൽകിയവർക്ക് നന്ദിയെന്നും അബ്ദുറഹ്മാൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറഹ്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. വിജയ പരാജയങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്നും വി അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്വന്തം തട്ടകത്തിലേക്ക് തിരികെ വന്ന മന്ത്രി വി. അബ്ദുറഹ്മാനും തിരൂരിന്റെ മണ്ണിൽ രക്ഷയുണ്ടായില്ല. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരിൽ എതിരാളികളെ നിഷ്പ്രഭരാക്കി കുറുക്കോളി മൊയ്തീൻ വിജയക്കൊടി പാറിച്ചു. 24,137 വോട്ടുകളുടെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് കുറുക്കോളി രണ്ടാം വട്ടം നിയമസഭയിലെത്തുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
ജനവിധി അംഗീകരിക്കുന്നു;
തിരൂരിന് നന്ദി… ❤️
പ്രിയപ്പെട്ടവരേ,
തിരൂർ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് നൽകിയവർക്കും, ഒപ്പം നിന്ന് പ്രവർത്തിച്ച എല്ലാ എൽ.ഡി.എഫ് പ്രവർത്തകർക്കും, സഹോദരി സഹോദരന്മാർക്കും, കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിജയപരാജയങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും.
തിരൂർ … സ്നേഹം മാത്രം! ❤️
Content Highlights: Former Minister V Abdurahman responds to election results