
സൗദി അറേബ്യയിൽ ഇന്ന് മുതൽ അടുത്ത ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. സൗദിയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായോ മിതമായോ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.
ജാസാൻ, അസിർ, അൽ-ബാഹ, മക്ക, തബൂക്ക്, മദീന എന്നീ പ്രദേശങ്ങളിൽ മഴയുണ്ടാകും. റിയാദ് പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായോ മഴയ്ക്ക് സാധ്യതയുണ്ട്. ജാസാൻ, അസിർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
പൊതുജനങ്ങൾ സുരക്ഷ ഉറപ്പാക്കാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ വെബ്സൈറ്റിലും മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകളിലും വരുന്ന റിപ്പോർട്ടുകൾ പിന്തുടരാനും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
Content Highlights: Moderate to heavy rains to hit most Saudi regions from Monday