ദീപാവലി ആഘോഷത്തിന് ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ

വിളക്കുകൾ നിർമിക്കൽ, വർണാഭമായ വസ്ത്രങ്ങൾ ധരിക്കൽ, ദീപാവലിയുടെ പ്രാധാന്യം വിശദീകരിക്കുന്ന പ്രത്യേക സെക്ഷനുകൾ എന്നിവ ആഘോഷത്തിന്റെ ഭാ​ഗമാകും

ദീപാവലി ആഘോഷത്തിന് ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ
dot image

പരമ്പരാ​ഗത കലാപരിപാടികൾക്കും സാംസ്കാരിക ആഘോഷങ്ങൾക്കും സർ​ഗാത്മക ക്ലാസ് മുറി പ്രവർത്തനങ്ങളുമായി ദീപാവലി ആഘോഷമാക്കാൻ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ. മൺചെരാതുകൾ നിർമിച്ച് കൈമാറുക, പരമ്പരാ​ഗത വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ പ്രാധാന്യവും പാരമ്പര്യങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനും പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങൾക്കും വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ആഘോഷങ്ങൾക്കും യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ പ്രാധാന്യം നൽകുന്നു.

അബുദാബിയിലെ ഷെെനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥികൾ ആർട് ക്ലാസുകളുടെ ഭാ​ഗമായി മൺചെരാതുകൾ നിർമിച്ചുവരികയാണ്. നവംബർ ആറിന് വെെകീട്ട് ജീവനക്കാർക്കായി പ്രത്യേക ആഘോഷപരിപാടികളും ഒരുക്കുന്നു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ നിർമിച്ച ചെരാതുകൾ പരസ്പരം കെെമാറുകയും ചിലത് സ്കൂൾ മാനേജ്മെന്റിന് സമ്മാനിക്കുകയും ചെയ്യും. ഇവ കോർപ്പറേറ്റ് സമ്മാനമായും ഉപയോ​ഗിക്കുമെന്ന് പ്രിൻസിപ്പൾ അഭിലാഷ സിങ് പറഞ്ഞു. വിളക്കുകൾ നിർമിക്കൽ, വർണാഭമായ വസ്ത്രങ്ങൾ ധരിക്കൽ, ദീപാവലിയുടെ പ്രാധാന്യം വിശദീകരിക്കുന്ന പ്രത്യേക സെക്ഷനുകൾ എന്നിവയും ആഘോഷത്തിന്റെ ഭാ​ഗമാകും.

Diwali
ദീപാവലി

ക്രെഡൻസ് ഹെെസ്കൂളിൽ നവംബർ അഞ്ചിനാണ് ആഘോഷം. വിദ്യാർത്ഥികളും ജീവനക്കാരും ആഘോഷത്തിൻ്റെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തും. വിവിധ സംസ്കാരങ്ങളുടെയും പാരമ്പര്യത്തിന്റെയും ആഘോഷങ്ങൾ സ്കൂളിൽ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സിഇഒയും പ്രിൻസിപ്പലുമായ ദീപിക തപർ സിങ് പറഞ്ഞു. രം​ഗോലി, സാംസ്കാരിക പരിപാടികൾ, സർ​ഗാത്മക പ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം പരിസ്ഥിതി സൗ​ഹൃദ അലങ്കാരങ്ങൾക്കും മാലിന്യം കുറയ്ക്കുന്നതിനും സ്കൂൾ ശ്രദ്ധ നൽകും. മതപരമായ വ്രതം അനുഷ്ഠിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ പരി​ഗണനയും പിന്തുണയും നൽകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. നവംബർ ആറ് വെള്ളിയാഴ്ച മുതൽ നവംബർ ഒൻപത് തിങ്കളാഴ്ച വരെയാണ് സ്കൂളിന്റെ ദീപാവലി അവധി.

ദുബായിലെ ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലും വാരാന്ത്യത്തോടുചേർന്നുള്ള അവധി കുടുംബങ്ങൾക്കും ഒരുമിച്ച് ആഘോഷിക്കാൻ അവസരം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കാരണം തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നതെന്ന് സിഇഒയും പ്രിൻസിപ്പലുമായ ലളിത സുരേഷ് പറഞ്ഞു. കൂടാതെ പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശം പകരുന്ന ദീപാവലി കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ആഘോഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Indian schools across the UAE are preparing for Diwali with special celebrations, cultural programmes and festive activities for students.

dot image
To advertise here,contact us
dot image