അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; സ്വർണം നേടി മൂന്ന് മലയാളികൾ

രാജേഷ് ​ഗോപാലൻ, അനീഷ് രവീന്ദ്രദാസ്, മുഹമ്മദ് അഷ്റഫ് മുണ്ടക്കയ് ഷംസു എന്നിവരാണ് വിജയികൾ

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്;  സ്വർണം നേടി മൂന്ന് മലയാളികൾ
dot image

ഒക്ടോബർ മാസത്തെ അവസാനത്തെ ബി​ഗ് ടിക്കറ്റ് ഇ-ഡ്രോ നറുക്കെടുപ്പിൽ വിജയികളായി മലയാളികൾ. 200 ​ഗ്രാം ഭാ​ഗമുള്ള 24 കാരറ്റിന്റെ സ്വർണമാണ് നേടിയിരിക്കുന്നത്. ഇതിൽ നാലാമത്തെ സമ്മാനം നേടിയത് ഒമാനിയായ ബിസിനസുകാരനാണ്. കുറേ വർഷങ്ങളായി യുഎഇയിൽ പല മേഖലകളിൽ ജോലി ചെയ്തുവരുന്ന മലയാളികളാണ് എല്ലാവരും. രാജേഷ് ​ഗോപാലൻ, അനീഷ് രവീന്ദ്രദാസ്, മുഹമ്മദ് അഷ്റഫ് മുണ്ടക്കയ് ഷംസു എന്നിവരാണ് വിജയികൾ. ഇവർ റാസ് അൽ ഖെെമ, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. കൂടാതെ നാലാമത്തെ വിജയിയായ യൂസുഫ് ഹമേദ് മുഹമ്മദ് ഒമാനിലെ അൽ നാബിയിലാണ് താമസിക്കുന്നത്. നിലവിലെ വിപണിവില പ്രകാരം 95,000 ദിർഹമാണ് (₹2455009.95) സ്വർണത്തിന്റെ വില.

കഴിഞ്ഞ മുപ്പത് വർഷമായി റാസ് അൽ ഖെെമയിൽ കുടുബത്തോടൊപ്പം താമസിക്കുന്ന 52 വയസുകാരനായ രാജേഷ് സൂപ്പർവെെസറായി ജോലിചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്തുക്കൾ വഴിയും ബി​ഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ രാജേഷ് ആദ്യമായാണ് ബി​ഗ് ടിക്കറ്റ് എടുക്കുന്നത് എന്ന സന്തോഷവും അദ്ദേഹത്തിനുണ്ട്. ഒരു കസിനൊപ്പമാണ് അദ്ദേഹം ബി​ഗ് ടിക്കറ്റിൽ പങ്കാളിയായത്. ഇനിയും ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടു വർഷമായി ദുബായിൽ താമസിക്കുന്ന അനീഷ് ഒരു അഡ്വർടെെസിങ് പ്രൊഫഷണൽ ആണ്. കഴിഞ്ഞ ഒരു വർഷമായി പത്ത് സുഹൃത്തുക്കളുമൊന്നിച്ച് ബി​ഗ് ടിക്കറ്റ് പതിവായി ബി​ഗ് ടിക്കറ്റ് എടുക്കുന്ന ആളാണ് അദ്ദേഹം. എന്നാൽ ഇത്തവണ ബി​ഗ് ടിക്കറ്റിന്റെ പ്രമോഷന്റെ ഭാ​ഗമായി സുഹൃത്തുക്കളുമൊന്നിച്ച് രണ്ട് ടിക്കറ്റുകൾ എടുത്തു. കൂടാതെ അധികമായി നാല് ടിക്കറ്റുകളും ലഭിച്ചു. മൂത്ത മകന്റെ ജനന തീയതിയെ അടിസ്ഥാനമാക്കി സുഹൃത്താണ് നമ്പറുകൾ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും അതിയായ സന്തോഷത്തിലാണെന്നും അനീഷ് പറഞ്ഞു. കൂടാതെ ഈ വിജയം സാമ്പത്തികമായി ഒരുപാട് സഹായിക്കുന്നുവെന്നും ഇനിയും ബി​ഗ് ടിക്കറ്റിന്റെ ഭാ​ഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനാല് വർഷമായി ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് അഷ്റഫ് മുണ്ടക്കൈ ഷംസു സ്കൂൾ ഡ്രെെവറായി ജോലി ചെയ്യുകയാണ്. മൂന്ന് വർഷമായി ആറ് സുഹൃത്തുക്കളുമൊത്ത് ബി​ഗ് ടിക്കറ്റ് എടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ നമ്പർ സീരീസ് നോക്കാതെ എടുത്ത ടിക്കറ്റ് നമ്പറുകളാണെന്ന് അദ്ദേഹം പറഞ്ഞു. വിജയിയായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇനിയും ബി​ഗ് ടിക്കറ്റിന്റെ ഭാ​ഗമാകുമെന്നും അദ്ദേഹവും സുഹൃത്തുക്കളും പറഞ്ഞു. നാലാമത്തെ വിജയിയായ യൂസുഫ് ബിസിനസുകാരനായ ഒമാനിയാണ്. കുറേ വർഷങ്ങളായി ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുവെങ്കിലും ആദ്യമായാണ് വിജയിയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Three Malayalis have won gold prizes in the latest Abu Dhabi Big Ticket raffle draw, bringing good news to the Indian expat community.

dot image
To advertise here,contact us
dot image