‘Abu Khalid and I are on the same path’; UAE പ്രസിഡൻ്റുമായുള്ള സൗഹൃദം കവിതയിലൂടെ പങ്കുവെച്ച് ദുബായ് ഭരണാധികാരി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ഒരുമിച്ചുള്ള യാത്രയും കവിതയിൽ അദ്ദേഹം എടുത്തുപറയുന്നു

‘Abu Khalid and I are on the same path’; UAE പ്രസിഡൻ്റുമായുള്ള സൗഹൃദം കവിതയിലൂടെ പങ്കുവെച്ച് ദുബായ് ഭരണാധികാരി
dot image

യുഎഇയോടുള്ള ആഴത്തിലുള്ള സ്നേഹവും രാജ്യത്തിന്റെ ഐക്യവും കരുത്തും പങ്കുവെച്ച് പുതിയ കവിത പ്രസിദ്ധീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കൂടാതെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ആത്മബന്ധവും സൗഹൃദവും കവിതയിലൂടെ പങ്കുവെച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ സ്നേഹപൂർവം 'അബു ഖാലിദ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇരുവരും ഒരേ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് മുന്നേറുന്നതെന്ന് കവിതയിൽ കുറിച്ചു.

നബാത്തി (Nabati) കവിതാശൈലിയിൽ രചിച്ച വരികളിൽ യുഎഇയുടെ സൗന്ദര്യത്തെയും അഭിമാനത്തെയും ശക്തിയെയും മനോഹരമായി അവതരിപ്പിക്കുന്നു. സൂര്യൻ പോലും അസൂയപ്പെടുന്നത്ര തിളക്കമുള്ളതാണ് എമിറേറ്റ്സിന്റെ സൗന്ദര്യമെന്ന് വിശേഷിപ്പിക്കുന്ന കവിതയിൽ കുട്ടിക്കാലം മുതൽ തന്നെ രാജ്യത്തോടുള്ള തന്റെ അടുപ്പവും സ്നേഹവും അദ്ദേഹം വ്യക്തമാക്കുന്നു. കടലിന്റെ ആഴങ്ങളിൽ നിന്ന് വീണ്ടെടുത്ത അമൂല്യമായ മുത്തിനോടാണ് യുഎഇയെ കവിതയിൽ അദ്ദേഹം ഉപമിക്കുന്നത്. രാജ്യത്തിന്റെ സമുദ്രപാരമ്പര്യത്തെയും അതുമായി തനിക്കുള്ള വൈകാരിക ബന്ധത്തെയും ഇതിലൂടെ ഓർമിപ്പിക്കുന്നു. വെല്ലുവിളികൾക്കിടയിലും തളരാത്ത ധൈര്യവും നിശ്ചയദാർഢ്യവും അഭിമാനവും പുലർത്തുന്ന രാജ്യമായും യുഎഇയെ കവിതയിൽ ചിത്രീകരിക്കുന്നു.

കവിതയുടെ അവസാന ഭാഗത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള സൗഹൃദ ബന്ധത്തിനാണ് പ്രാധാന്യം നൽകുന്നത്. യുഎഇയുടെ ഐക്യവും രാജ്യത്തിന്റെ ഭാവിക്കായുള്ള കൂട്ടായ പ്രവർത്തനവും അടയാളപ്പെടുത്തുന്ന രീതിയിലാണ് കവിത അവസാനിക്കുന്നത്. “Abu Khalid and I are on the same path” എന്ന വരികൾ ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശമാണ് പ്രകടമാകുന്നത്. സമൂഹമാധ്യമങ്ങളിൾ ഇതിനകം കവിത ശ്രദ്ധനേടുകയാണ്.

Content Highlights: Dubai Ruler Sheikh Mohammed bin Rashid Al Maktoum has shared a new poem celebrating his love for the UAE and his shared vision with President Sheikh Mohamed bin Zayed Al Nahyan.

dot image
To advertise here,contact us
dot image