'യുഎഇയുടെ വികസനത്തിന് ഒപ്പം നിന്നവർക്ക് നന്ദി'; പുതിയ പുസ്തകത്തിൽ സഹപ്രവർത്തകരെ ഓർത്ത് ദുബായ് ഭരണാധികാരി

രാജ്യത്തിന്റെ പുരോഗതിക്കായി തനിക്കൊപ്പം ചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ പുതിയ പുസ്തകത്തിൽ സംസാരിക്കുന്നത്

'യുഎഇയുടെ വികസനത്തിന് ഒപ്പം നിന്നവർക്ക് നന്ദി'; പുതിയ പുസ്തകത്തിൽ സഹപ്രവർത്തകരെ ഓർത്ത് ദുബായ് ഭരണാധികാരി
dot image

യുഎഇയുടെ വികസനക്കുതിപ്പിൽ ഒപ്പം നിന്ന സംഘത്തിന് ആദരവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാട്ട് ലൈഫ് തോട്ട് മീ' എന്ന പുതിയ പുസ്തകത്തിലാണ് ഭാവിയിലെ മികച്ച ഭരണനേതൃത്വത്തെക്കുറിച്ചുള്ള പ്രധാന ആശയങ്ങൾ ദുബായ് ഭരണാധികാരി പങ്കുവെക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പുരോഗതിക്കുമായി രാപ്പകലില്ലാതെ അധ്വാനിച്ച പ്രിയപ്പെട്ട സഹപ്രവർത്തകരെ 'നേതാക്കൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ പുരോഗതിക്കായി തനിക്കൊപ്പം ചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ പുതിയ പുസ്തകത്തിൽ സംസാരിക്കുന്നത്. നിങ്ങൾ കേവലം സർക്കാർ ജീവനക്കാരല്ല, മറിച്ച് മാറ്റങ്ങൾക്ക് വഴികാട്ടേണ്ട നേതാക്കളാണെന്ന് ദുബായ് ഭരണാധികാരി ഓർമ്മിപ്പിക്കുന്നു.

നിർമ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ലോകത്തെ മാറ്റിമറിക്കുന്ന പുതിയ കാലത്ത്, നേതൃത്വപാടവത്തിനും മാറ്റങ്ങൾ ആവശ്യമാണ്. മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനേക്കാൾ ഏത് സാഹചര്യത്തോടും വേഗത്തിൽ പൊരുത്തപ്പെടാനുള്ള ശേഷിയാണ് പ്രധാനം. ജീവനക്കാരുടെ സർഗ്ഗാത്മകതയ്ക്കും പുതിയ ആശയങ്ങൾക്കും മുൻഗണന നൽകുന്നവരാകണം ഭാവിയിലെ നേതാക്കൾ.

തീരുമാനങ്ങൾ എടുക്കാൻ വൈകുന്നതാണ് ഏറ്റവും വലിയ അപകടം. പരിപൂർണ്ണതയ്ക്ക് വേണ്ടി കാത്തുനിൽക്കാതെ കൃത്യസമയത്ത് ധൈര്യത്തോടെ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കുന്നു. മാറ്റങ്ങളെ സ്വാഗതം ചെയ്യാനും പുതിയ കാര്യങ്ങൾ പഠിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ദുബായ് ഭരണാധികാരി തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

Content Highlights: In his new book ‘The Messages’, Dubai Ruler Sheikh Mohammed bin Rashid Al Maktoum paid tribute to the colleagues and government team who worked alongside him during the UAE’s development journey, thanking them for their dedication and efforts to improve people’s lives.

dot image
To advertise here,contact us
dot image