ഷാർജയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് നിര്യാതനായി

കാർ ട്രാക്ക് മാറുന്നതിനിടെ അതുവഴി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു

ഷാർജയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് നിര്യാതനായി
dot image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മൊറയൂർ ചെമ്പരീരി അബ്ദുൾ‍ വാജിദ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം സംഭവിച്ചത്. കാർ ട്രാക്ക് മാറുന്നതിനിടെ അതുവഴി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അബുദാബുയിൽ ജോലി ചെയ്തു വരുന്ന വാജിദ് കുടുംബ സമേതം ഷാർജ മേഖലയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു.

മൊറയൂർ ചെമ്പരീരി അബ്ദുൾ റഹീമിന്റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകൾ സനയാണ് ഭാര്യ. ഹെയ്സ് (5), മിറ (2) എന്നിവർ മക്കൾ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദുബായ് അൽ ഖിസെെസ് സോനാപൂർ ഖബർസ്ഥാനിയിൽ മറവ് ചെയ്തു.

Content Highlights: 32-year-old Malayali expatriate from Morayur, Malappuram, passed away following a road incident in Sharjah, UAE

dot image
To advertise here,contact us
dot image