'ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക് കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല'; ഒമര്‍ ലുലു

പുതിയ സിനിമയുടെ കഥ പറയാന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന പരാതി പോസ്റ്റുമായി ഒമര്‍ ലുലു

'ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക് കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല'; ഒമര്‍ ലുലു
dot image

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ സിജു വിത്സനും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഹാപ്പി വെഡ്ഡിംഗ്. 2016ലാണ് ചിത്രം റിലീസാകുന്നത്. ഇപ്പോഴിതാ ഷറഫുദ്ദീനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിട്ട് അതിനെ കുറിച്ച് സംസാരിക്കാന്‍ വിളിക്കുമ്പോള്‍ ഷറഫുദ്ദീന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയുമായി ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് ഒമര്‍ ലുലു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഞങ്ങള്‍ ഒന്നിച്ച 100 ദിവസം ഓടിയ Happy Wedding എന്ന സിനിമയ്ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വര്‍ക്ക് ചെയ്തിട്ട്.രണ്ട് പുതിയ പയ്യന്‍മാര്‍ വന്ന് പറഞ്ഞ കഥ കേട്ടപ്പോള്‍, ഈ കഥാപാത്രം ഷറഫ് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വര്‍ഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു.

കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂര്‍ത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാന്‍ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാന്‍ പ്‌ളാന്‍ ചെയ്തു പക്ഷേ ഒന്നും കൂടി സ്‌ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു..

Also Read:

പക്ഷേ ഇപ്പോള്‍ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അര്‍ട്ടിസ്റ്റിനെ കണ്‍ഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് complete ചെയ്യാന്‍.,എന്നാല്‍ ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല രണ്ട് മാസമായി! ?? ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ appointment വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്.. എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!

ഷറഫുദ്ദീന്‍ നായകനായെത്തി അവസാനമായി ഇറങ്ങിയ ചിത്രം മധുവുധുവാണ്. ബാച്ച്‌ലര്‍ പാര്‍ട്ടി DEU'X ആണ് ഷറഫുദ്ദീന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ഷറഫുദ്ദീനെ പുതിയ സിനിമയുടെ കഥ പറയാന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന പരാതി പോസ്റ്റുമായി ഒമര്‍ ലുലു.

Content Highlights: Omar Lulu posts a complaint that Sharafudheen is not answering his calls regarding the story of a new film.

dot image
To advertise here,contact us
dot image