ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തമാക്കും; റാസൽഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ

റാസൽഖൈമയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന സുദൃഢമായ ചരിത്രബന്ധത്തെ ഷെയ്ഖ് സഊദ് കൂടിക്കാഴ്ചയിൽ പ്രശംസിച്ചു

ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തമാക്കും; റാസൽഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ
dot image

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര മേഖലകളിലെ സഹകരണം കൂടുതൽ വിപുലമാക്കാൻ ധാരണയായി. റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. സാഖർ ബിൻ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

റാസൽഖൈമയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന സുദൃഢമായ ചരിത്രബന്ധത്തെ ഷെയ്ഖ് സഊദ് കൂടിക്കാഴ്ചയിൽ പ്രശംസിച്ചു. വ്യാവസായിക-സാമ്പത്തിക മേഖലകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇയുമായുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ആവർത്തിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുള്ള സെയ്ഫ് അൽ നുഐമി, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ എന്നിവരും ഈ ഉന്നതതല കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Content Highlights: India’s External Affairs Minister S. Jaishankar met Ras Al Khaimah Ruler Sheikh Saud bin Saqr Al Qasimi to discuss stronger bilateral ties, economic cooperation and trade opportunities.

dot image
To advertise here,contact us
dot image