ദുബായ് കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റിയുടെ സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്

പൊതുരം​ഗത്തെയും പാർലമെന്ററി രം​ഗത്തെയും അദ്ദേഹത്തിന്റെ ദീർഘകാലത്തെ നിസ്വാർഥ സേവനങ്ങളും മികച്ച സംഭാവനകളും മുൻ നിർത്തിയാണ് ഈ അം​ഗീകാരം

ദുബായ് കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റിയുടെ സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്
dot image

മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീ​ഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക്. നവംബർ 14 ന് വെെകീട്ട് ആറ് മണിക്ക് ദുബായ് ഖിസെെസിലെ ഹാംപ്റ്റൺ ഹെെറ്റ്സ് രാജ്യാന്തര സ്കൂളിൽ (പിഎ ഇബ്രാഹിം ഹാജ് ന​ഗർ) നടക്കുന്ന സിഎച്ച് രാജ്യാന്ത ഉച്ചകോടിയിൽ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

പൊതുരം​ഗത്തെയും പാർലമെന്ററി രം​ഗത്തെയും അദ്ദേഹത്തിന്റെ ദീർഘകാലത്തെ നിസ്വാർഥ സേവനങ്ങളും മികച്ച സംഭാവനകളും മുൻ നിർത്തിയാണ് ഈ അം​ഗീകാരം. പിഎ സൽമാൻ ഇബ്രാഹിം ജൂറി ചെയർമാനും പൊയിൽ അബ്ദുള്ള, എംസി വടകര, ടിടി ഇസ്മായിൽ, സികെ സുബെെർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Content Highlights: Dubai KMCC Kozhikode District Committee has selected Ramesh Chennithala for the CH Rashtra Seva Award in recognition of his long-standing public and parliamentary service.

dot image
To advertise here,contact us
dot image