ആദ്യ സീരീസ് റിലീസായിട്ട് ഒരു ദിവസം, വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; യുവ സംവിധായകൻ അന്തരിച്ചു

'കാപ്പി സ്‌ക്വാഡ്' എന്ന മലയാള സീരിയലിന്റെ സംവിധായകനാണ്

ആദ്യ സീരീസ് റിലീസായിട്ട് ഒരു ദിവസം, വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; യുവ സംവിധായകൻ അന്തരിച്ചു
dot image

യുവ സംവിധായകന്‍ ബെല്‍രാജ് കളരിക്കലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്‌ക്വാഡ്' എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോട്ടയം മണിമല സ്വദേശിയാണ്.

എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ലാണ് ബെല്‍രാജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഭൗതികശരീരം സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റി.

നിഴല്‍, മധുരം, ഡാകിനി തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് സംവിധായകനായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ബെല്‍രാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു കാപ്പി സ്‌ക്വാഡ്. ഇന്നലെ സീരീസ് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗവാര്‍ത്ത എത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് ബെല്‍രാജ് വിവാഹിതനായത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ആതിരയാണ് ഭാര്യ. മണിമല കളരിക്കല്‍ സുരേഷിന്റെ മകനാണ്. അമ്മ: സ്മിത, സഹോദരി സോജ.

Content Highlights: Young director Belraj Kalarikkal found dead. He was the director of the Malayalam serial 'Coffee Squad'.

dot image
To advertise here,contact us
dot image