യുഎഇയും ജോർദാനും കൈകോർക്കുന്നു; അഖബ-ഷിദിയ-മാൻ റെയിൽ പദ്ധതിക്ക് തുടക്കമായി

യുഎഇ - ജോർദാൻ റെയിൽവേ കമ്പനിയുടെ നേതൃത്വത്തിലാണ് അഖബ-ഷിദിയ-മാൻ റെയിൽ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്

യുഎഇയും ജോർദാനും കൈകോർക്കുന്നു; അഖബ-ഷിദിയ-മാൻ റെയിൽ പദ്ധതിക്ക് തുടക്കമായി
dot image

യുഎഇ ജോർദാൻ റെയിൽവേ സഹകരണ കരാറിന്റെ ഭാ​ഗമായി നിർമ്മിക്കുന്ന ജോർദാനിലെ അഖബ-ഷിദിയ-മാൻ റെയിൽവേ പദ്ധതിക്ക് തറക്കല്ലിട്ടു. ജോർദാൻ ഭരണാധികാരി അബ്ദുള്ള രാജാവും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാനും ചേർന്ന് അഖബയിലാണ് തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചത്. യുഎഇയും ജോർദാനും തമ്മിൽ ഒപ്പുവെച്ച 2.3 ബില്യൺ ഡോളറിന്റെ ചരിത്രപരമായ റെയിൽവേ സഹകരണ കരാറിന്റെ ഭാഗമായാണ് തന്ത്രപ്രധാനമായ ഈ മെഗാ ലോജിസ്റ്റിക്സ് പദ്ധതി നടപ്പിലാക്കുന്നത്.

യുഎഇ - ജോർദാൻ റെയിൽവേ കമ്പനിയുടെ നേതൃത്വത്തിലാണ് അഖബ-ഷിദിയ-മാൻ റെയിൽ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. മാൻ ഗവർണറേറ്റിലെ ഷിദിയയിലെ ഖനികളിൽ നിന്ന് ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ അഖബയിലേക്ക് ഫോസ്ഫേറ്റും മറ്റ് വിഭവങ്ങളും എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2.3 ബില്യൺ ഡോളർ നിക്ഷേപത്തിൽ നിർമ്മിക്കുന്ന 360 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖല വഴി പ്രതിവർഷം 13 ദശലക്ഷം ടൺ ഫോസ്ഫേറ്റ് കൊണ്ടുപോകാനാകും. മാൻ ലാൻഡ് പോർട്ട് പദ്ധതിയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത, ഷിപ്പിംഗ് ചെലവ് ഗണ്യമായി കുറയ്ക്കാനും ചരക്കുനീക്കം വേഗത്തിലാക്കാനും സഹായിക്കും. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെയും ജോർദാൻ പ്രധാനമന്ത്രി ഡോ. ജാഫർ ഹസന്റെയും സാന്നിധ്യത്തിലാണ് പദ്ധതിയുടെ അന്തിമ കരാറുകൾ ഒപ്പുവെച്ചത്.

Also Read:

ഇത്തിഹാദ് റെയിലിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഈ പാത ജോർദാന്റെ സാമ്പത്തിക-ലോജിസ്റ്റിക്സ് മേഖലയ്ക്ക് പുതിയ വഴികാട്ടിയാകും. അഖബ വ്യാവസായിക തുറമുഖം വഴി ജോർദാന്റെ പ്രകൃതിവിഭവങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന പുതിയൊരു സാമ്പത്തിക ധമനിയായി പദ്ധതി മാറും.

Content Highlights: The UAE and Jordan have begun implementation of the Aqaba-Shidiya-Ma’an Railway Project with a foundation stone ceremony in Aqaba. The approximately $2.5 billion project will develop a 403-kilometre network connecting mining and production centres with Aqaba port and the Ma’an logistics zone. WAM

dot image
To advertise here,contact us
dot image