

നെല്ലറ ഫൂഡ് പ്രൊഡക്ടിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ എംകെ മൊയ്തുണ്ണി ബാവയുടെ ജീവിതകഥ പറയുന്ന ‘പൊടി പൊടിച്ച ജീവിതം’ എന്ന പുസ്തകം ദുബായിൽ പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽജോസ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.
മൊയ്തുണ്ണി ബാവയുടെ മകനും ആർഎഫ് കമ്പയിൻ(RF combine) ഡയറക്ടറും സിഇഒയുമായ എംകെ ഫസലു റഹ്മാനാണ് പിതാവിന്റെ ജീവിതകഥ പുസ്തകരൂപത്തിൽ തയ്യാറാക്കിയത്. ആർഎഫ് കമ്പയിൻ മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ കരിമ്പനക്കൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ പികെ അബ്ദുള്ള, അൽ റുഹൂമി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
എടപ്പാളിലെ സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഗൾഫിലെത്തി പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ആർ എഫ് കമ്പയിൻ ഗ്രൂപ്പിൻ്റെ അമരക്കാരനായി വളർന്ന മൊയ്തുണ്ണി ബാവയുടെ ജീവിത യാത്രയാണ് പുസ്തകം വിവരിക്കുന്നത്. ബിസിനസ് രംഗത്തെ വിജയത്തിനൊപ്പം കുടുംബത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളും, ദേരയിലെ ഫിഷ് മാർക്കറ്റിലും ലേബർ ക്യാമ്പുകളിലും കഴിച്ചുകൂട്ടിയ ആദ്യകാല പ്രവാസ അനുഭവങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
Content Highlights: Biography of Nellara founder M.K. Moidunni Bava, titled Podi Podicha Jeevitham, was launched in Dubai by filmmaker Lal Jose.