

ലോകത്തിലെ 25 നൂതന സമ്പദ്‌വ്യവസ്ഥയുടെ പട്ടികയില്‍ ആദ്യമായി ഇടം നേടി യുഎഇ. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (wipo) സമാഹരിച്ച സൂചികയില്‍ 139 സമ്പദ് വ്യവസ്ഥയിലാണ് യുഎഇ 25ാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 30ാം സ്ഥാനത്തായിരുന്നു യുഎഇ.
നാല് സൂചകങ്ങളില്‍ ആഗോളതലത്തില്‍ യുഎഇ ഒന്നാമതെത്തിയിട്ടുണ്ട്. സംരഭകത്വ നയങ്ങളും സംസ്‌കാരവും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സ്‌കെയില്‍ അപ്പുകള്‍ക്കുമുള്ള ധനസഹായം, ഗവേഷണ വികസനത്തിലും നൂതന സാങ്കേതിക വിദ്യകളിലുമുള്ള പുതിയ നിക്ഷേപങ്ങള്‍ എന്നിവയിലാണ് രാജ്യം ഒന്നാമതെത്തിയത്.
ആറ് ഉപവിഭാഗങ്ങളിലായി ലോകത്തിലെ ഏറ്റവും മികച്ച എട്ട് സമ്പദ്‌വ്യവസ്ഥയിലും യുഎഇ ഇടംനേടി. ഉന്നത വിദ്യാഭ്യാസത്തിലും യുഎഇ ഒന്നാമതാണ്. വ്യാപാര അന്തരീക്ഷത്തില്‍ രണ്ടാ സ്ഥാനവും പൊതു അടിസ്ഥാന സൗകര്യങ്ങളും അറിവ് സ്വാംശീകരണത്തിലും അഞ്ചാം സ്ഥാനവും വിവരവിനിമയത്തില്‍ ഏഴും ക്രെഡിറ്റില്‍ എട്ടാം സ്ഥാനത്തുമാണ് യുഎഇ.
Content Highlights: The UAE has entered the world’s top 25 most innovative economies for the first time, rising five places to rank 25th in the 2026 Global Innovation Index.