ഗ്ലോബൽ വില്ലേജ് സീസൺ 31; വിഐപി പാക്കേജുകളുടെ പൊതുവിൽപ്പന ആരംഭിച്ചു

ഇത്തവണ ആറ് വ്യത്യസ്ത വിഭാഗങ്ങളിലാണ് വിഐപി, മെഗാ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്

ഗ്ലോബൽ വില്ലേജ് സീസൺ 31; വിഐപി പാക്കേജുകളുടെ പൊതുവിൽപ്പന ആരംഭിച്ചു
dot image

പ്രവാസികളും സഞ്ചാരികളും ഒരുപോലെ കാത്തിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിലേക്കുള്ള (സീസൺ 31) വിഐപി പാക്കേജുകളുടെ വിൽപ്പന ആരംഭിച്ചു. കോക്കക്കോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയിട്ടുള്ള പാക്കുകളുടെ വിൽപ്പന ഇന്ന് രാവിലെ 10 മണിയോടെയാണ് തുടങ്ങിയത്. പരിമിതമായ എണ്ണം പാക്കുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്.

ഇത്തവണ ആറ് വ്യത്യസ്ത വിഭാഗങ്ങളിലാണ് വിഐപി, മെഗാ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഡയമണ്ട് വിഐപി പാക്കേജിന് 7,900 ദിർഹവും പ്ലാറ്റിനത്തിന് 3,490 ദിർഹവും ഗോൾഡിന് 2,490 ദിർഹവും സിൽവറിന് 1,890 ദിർഹവുമാണ് വില. ഇവയ്ക്ക് പുറമെ ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സിന്റെ സീസണൽ പാസുകളോ ടിക്കറ്റുകളോ ഉൾപ്പെടുന്ന മെഗാ ഗോൾഡ് (4,990 ദിർഹം), മെഗാ സിൽവർ (3,490 ദിർഹം) പാക്കുകളും ഇത്തവണ തെരഞ്ഞെടുക്കാം.

'ഗ്ലോബൽ വില്ലേജ് സ്റ്റോറി ബുക്ക്' മാതൃകയിൽ ആകർഷകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പാക്കുകളിൽ ഏഴ് പ്രത്യേക സീസൺ പിൻസുകൾ, വിഐപി പാർക്കിംഗ് അനുമതി, എൻട്രി ടിക്കറ്റുകൾ, വണ്ടർ പാസ് കാർഡുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇതിനെല്ലാ പുറമെ ഒരു ഭാഗ്യശാലിയായ വി.ഐ.പി പാക്ക് ഉടമയെ കാത്ത് 31,000 ദിർഹത്തിന്റെ പണസമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Also Read:

18 വയസ്സിന് മുകളിൽ പ്രായമുള്ള സാധുവായ എമിറേറ്റ്സ് ഐഡി ഉള്ളവർക്കാണ് പാക്കുകൾ വാങ്ങാൻ സാധിക്കുക. ഒരു എമിറേറ്റ്സ് ഐഡിയിൽ ഒരു പാക്ക് മാത്രമേ അനുവദിക്കൂ. അതേസമയം, വ്യാജ വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി മാത്രം പാക്കുകൾ വാങ്ങാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Global Village has started the public sale of its Season 31 VIP Packs from September 26. Six VIP and Mega Pack options are available through the official sales platform, with quantities limited. Season 31 is scheduled to open on October 14, 2026.

dot image
To advertise here,contact us
dot image