ഷാർജയിൽ വ്യാജ ലോട്ടറി തട്ടിപ്പ്; രണ്ട് പേർക്ക് തടവ് ശിക്ഷ വിധിച്ച് ഭരണകൂടം

വ്യാജ സമ്മാന വാഗ്ദാനങ്ങൾ നൽകി വ്യക്തിഗത ബാങ്കിംഗ് വിവരങ്ങളും ഒടിപി കോഡുകളും കൈപ്പറ്റി പണം തട്ടിയെടുക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

ഷാർജയിൽ വ്യാജ ലോട്ടറി തട്ടിപ്പ്; രണ്ട് പേർക്ക് തടവ് ശിക്ഷ വിധിച്ച് ഭരണകൂടം
dot image

ഷാർജയിൽ വ്യാജ ലോട്ടറി തട്ടിപ്പിൽ 84,000 ദിർഹം തട്ടിയ രണ്ട് പേർക്ക് തടവ് ശിക്ഷ വിധിച്ച് ഭരണകൂടം. ഷാർജ മിസ്ഡമീനർ കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആറ് മാസം വീതം തടവ് ശിക്ഷയും യുഎഇയിൽ നിന്നും നാടുകടത്തലുമാണ് ശിക്ഷ. പ്രതികൾ സർക്കാർ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് നടിച്ച് രണ്ട് ലക്ഷം ദിർഹം സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

പരാതിക്കാരന് രണ്ട് ലക്ഷം ​ദിർഹം ക്യാഷ് പ്രെെസ് ലഭിച്ചതായി അറിയിച്ച് ഫോൺ കോൾ ലഭിക്കുകയും സർക്കാർ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ സമ്മാനം കെെപ്പറ്റാൻ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് തിരിച്ചറിയൽ രേഖകളുടെയും ബാങ്ക് അക്കൗണ്ടിന്റെയും വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് ബാങ്ക് ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (OTP) കൈപ്പറ്റുകയും ചെയ്തു. സമ്മാനം ലഭിക്കാനുള്ള ഔദ്യോഗിക നടപടിക്രമമാണെന്ന് വിശ്വസിച്ച പരാതിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറി. എന്നാൽ രണ്ട് ലക്ഷം ദിർഹം അക്കൗണ്ടിൽ എത്തുന്നതിന് പകരം 84,000 ദിർഹം അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടതായി പിന്നീട് കണ്ടെത്തുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

കൂടാതെ ഫോൺ കോൾ വഴിയുള്ള തട്ടിപ്പിലൂടെ ബാങ്ക് വിവരങ്ങൾ കൈപ്പറ്റി പണം അപഹരിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. വാദം പരിഗണിച്ച കോടതി രണ്ട് പ്രതികളെയും കുറ്റക്കാരായി കണ്ടെത്തി. ഇരുവർക്കും ആറ് മാസം വീതം തടവ് ശിക്ഷ വിധിച്ച കോടതി ശിക്ഷാനന്തര നാടുകടത്തലിനും ഉത്തരവിട്ടു. വ്യാജ സമ്മാന വാഗ്ദാനങ്ങൾ നൽകി വ്യക്തിഗത ബാങ്കിംഗ് വിവരങ്ങളും ഒടിപി കോഡുകളും കൈപ്പറ്റി പണം തട്ടിയെടുക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Sharjah court sentenced two individuals to six months in prison and ordered their deportation after they deceived a victim through a fake lottery prize scheme that resulted in a financial loss.

dot image
To advertise here,contact us
dot image