വായ്പയെടുത്ത് ഒരു ഗഡുപോലും അടച്ചില്ല; പ്രവാസി ആറേകാൽ ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതി

48 മാസത്തെ ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ബാങ്ക് പ്രതിക്ക് വായ്പ അനുവദിച്ചിരുന്നത്

വായ്പയെടുത്ത് ഒരു ഗഡുപോലും അടച്ചില്ല; പ്രവാസി ആറേകാൽ ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതി
dot image

യുഎഇയിൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഗഡു (ഇൻസ്‌റ്റാൾമെന്റ്) പോലും തിരിച്ചടയ്ക്കാത്ത പ്രവാസി ആറേകാൽ ലക്ഷം ദിർഹം തിരിച്ചടയ്ക്കണമെന്ന് അബുദാബി പ്രാഥമിക കോടതി വിധിച്ചു. പലിശയും കോടതിച്ചെലവുകളും ഉൾപ്പെടെയുള്ള തുകയാണിത്.

48 മാസത്തെ ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ബാങ്ക് പ്രതിക്ക് വായ്പ അനുവദിച്ചിരുന്നത്. എന്നാൽ വായ്പാ തുക കൈപ്പറ്റിയ ശേഷം തിരിച്ചടവിൽ പൂർണ്ണമായും വീഴ്ച വരുത്തുകയായിരുന്നു. തുടർന്ന് ഈടുനൽകിയ ഗ്യാരന്റി ചെക്കുകളും മറ്റ് രേഖകളും സഹിതം ബാങ്ക് നിയമനടപടിക്കായി കോടതിയെ സമീപിച്ചു.

കേസുമായി ബന്ധപ്പെട്ട് കോടതി പലതവണ നോട്ടീസ് അയച്ചിട്ടും പ്രതി ഹാജരാകുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. രേഖകൾ പരിശോധിച്ച കോടതി, ബാങ്കിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് വ്യക്തമാവുകയും പ്രതിയിൽ നിന്ന് വായ്പാ തുകയും പലിശയും കോടതിച്ചെലവും ഈടാക്കാൻ വിധി പ്രഖ്യാപിക്കുകയുമായിരുന്നു.

Content Highlights: An Abu Dhabi court has ordered an expatriate to pay AED 625,000 in a loan-related case. According to the case, the borrower had taken the loan but did not make any instalment payments.

dot image
To advertise here,contact us
dot image