യുഎഇയിൽ പരിശീലനത്തിനിടയിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം

ജവാന്മാരുടെ വേർപാടിൽ യുഎഇ പ്രതിരോധ മന്ത്രാലയം ദുഃഖം രേഖപ്പെടുത്തി

യുഎഇയിൽ പരിശീലനത്തിനിടയിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം
dot image

യുഎഇയിൽ പരിശീലന മിഷനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർ ദാരുണാന്ത്യം. മേജർ അബ്ദുല്ല ഷാമിസ് അൽ മെൻഹാലി, കാൻഡിഡേറ്റ് സയീദ് അബ്ദുല്ല അൽ ഷംസി എന്നിവരാണ് ഔദ്യോഗിക പരിശീലനത്തിനിടയിൽ അപകടത്തിൽപെട്ട് മരിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സേവനത്തിനുമായി നിലകൊണ്ട ജവാന്മാരുടെ വേർപാടിൽ യുഎഇ പ്രതിരോധ മന്ത്രാലയം ദുഃഖം രേഖപ്പെടുത്തി.

Also Read:

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും മന്ത്രാലയം പങ്കുചേർന്നു. കുടുംബാംഗങ്ങൾക്ക് ഈ വിയോഗം താങ്ങാനുള്ള മാനസിക ശക്തിയും സമാധാനവും ഉണ്ടാകട്ടെയെന്നും മന്ത്രാലയം പ്രതികരിച്ചു.

Content Highlights: Two soldiers lost their lives during a military training exercise in the UAE. The incident occurred while the soldiers were undergoing training, with further details surrounding the incident awaited.

dot image
To advertise here,contact us
dot image