

കഴിഞ്ഞ ദിവസം ആപ്പിൾ കമ്പനി പുറത്തിറക്കിയ iPhone 18 Pro, iPhone Pro Max തുടങ്ങിയവ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. ഇന്ത്യൻ വിപണിയേക്കാൾ കുറഞ്ഞ വിലയിൽ പുതിയ ഐഫോൺ സീരിയസ് യുഎഇയിൽ നിന്ന് വാങ്ങാം. കാരണം ഇന്ത്യയെയും സൗദി അറേബ്യയെയും അപേക്ഷിച്ച് ഐഫോണിന്റെ വിലയിൽ കുറവുള്ളത് യുഎഇയിലാണ്.
യുഎഇയിൽ iPhone 18 Pro 5099 ദിർഹം (ഏകദേശം 1,32,000 രൂപ) മുതലും iPhone 18 Pro Max 5499 ദിർഹം (ഏകദേശം 1,43,000 രൂപ) മുതലാണ് ആരംഭിക്കുന്നത്. ഇതിൽ അഞ്ച് ശതമാനം നികുതിയും (VAT) ഉൾപ്പെടുന്നു. അതേസമയം യുഎസിൽ iPhone 18 Pro ക്ക് 1199 ഡോളറാണ് (1,14,000 രൂപ) വരുന്നത്. അത് ഏകദേശം 4403 ദിർഹം (ഏകദേശം 1,14,000 രൂപ) വരും. iPhone 18 Pro Max ന് 1299 ഡോളറാണ് (1,24,000 രൂപ) വില വരുന്നത്. ഇത് ഏകദേശം 4771 ദിർഹവും (ഏകദേശം 1,24,316 രൂപ) വരും. അമേരിക്കയിലെ വിവിധ പ്രവശ്യയിലെ നികുതി കൂടി ഉൾപ്പെടുമ്പോൾ ഈ വിലയിൽ നേരിയ വർധനവ് ഉണ്ടാകും. വാങ്ങുന്ന പ്രവശ്യയെ ആശ്രയിച്ച് അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ അധിക നികുതിയും ബാധകമാണ്.
സൗദി അറേബ്യയിൽ iPhone 18 Pro ക്ക് 5699 റിയാലാണ് (ഏകദേശം 1,48,000 രൂപ) വരുന്നത്. iPhone 18 Pro Max (256GB) ക്ക് 6099 (ഏകദേശം 1,55,000 രൂപ) റിയാലുമാണ്. അതേസമയം ഇന്ത്യയിലേക്ക് വരുമ്പോൾ iPhone 18 Pro (256GB) ₹1,64,900 ഏകദേശം 6,334 ദിർഹം, iPhone 18 Pro Max (256GB) ₹1,79,900 എന്നിങ്ങനെയാണ് വരുന്നത്.
ഇനി iPhone Duo യിലേക്ക് വരുമ്പോൾ യുഎഇയിൽ 8499 ദിർഹം (ഏകദേശം 2,21,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും ഉയർന്ന മോഡലിന് 13,599 ദിർഹമാണ് (ഏകദേശം 3,54,000 രൂപ) വരുന്നത്. ഇതെല്ലാം ഒക്ടോബർ 23 മുതൽ യുഎഇയിൽ ലഭ്യമാണ്. 1999 ഡോളറാണ് (ഏകദേശം 1,91,000 രൂപ) യുഎസിൽ ഇതിന്റെ വില. സൗദി അറേബ്യയിൽ 9499 റിയാലിലാണ് (ഏകദേശം 2,42,000 രൂപ) വില ആരംഭിക്കുന്നത്. അതേ സമയം ഇന്ത്യയിലേക്ക് വരുമ്പോൾ 2,99,900 രൂപയാണ് വരുന്നത്. ഇത് ഏകദേശം 11,570 ദിർഹാണ് വരുന്നത്.
പ്രഖ്യാപിച്ച വില പ്രകാരം iPhone 18 Proയും iPhone Duoയും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് യുഎസിലാണ്. എന്നാൽ ഇതിൽ ഫോൺ വാങ്ങുന്ന പ്രവശ്യയിലെ നികുതി കൂടി പരിഗണിക്കണം. യുഎഇയിലെ വിലകൾ സൗദി അറേബ്യയിലേതിനേക്കാൾ കുറവാണ്. ഇത് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വില വ്യത്യാസം വളരെ വലുതാണ്. അതുകൊണ്ട് നികുതികൾ ഉൾപ്പെടുത്തി കണക്കാക്കിയാലും പുതിയ iPhone മോഡലുകൾ വാങ്ങാൻ യുഎഇ മികച്ച വിപണികളിലൊന്നായി കണക്കാക്കുന്നു. iPhone 18 Pro, Pro Max മോഡലുകൾ 256 ജിബി, 512 ജിബി, 1 ടിബി, 2 ടിബി സ്റ്റോറേജ് ഓപ്ഷനുകളിലും ബർഗണ്ടി (Burgundy), ഗ്ലാസിയർ (Glacier), സിൽവർ (Silver), ബ്ലാക് (Black) എന്നീ നിറങ്ങളിലുമാണ് ലഭ്യമാകുക. Pro, Pro Max മോഡലുകളുടെ പ്രീ-ഓർഡർ സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്നും iPhone Duo ഒക്ടോബർ 16 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു.
Content Highlight: iPhone prices in the UAE have been reduced, bringing good news for residents planning to buy a new Apple smartphone