

യുഎഇയില്‍ വീണ്ടും സ്വര്‍ണവില കുതിച്ചുയരുകയാണ്. ദുബായിലെയും മറ്റ് എമിറേറ്റുകളിലേയും റീട്ടെയില്‍ ജ്വല്ലറികളില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 500 ദിര്‍ഹം എന്ന പരിധി മറികടന്നിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കിലുണ്ടായ പെട്ടന്നുള്ള വര്‍ധനവാണ് യുഎഇ വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ഏറ്റവും പുതിയ നിരക്കുകള്‍ പ്രകാരം 24 കാരറ്റിന് 544 ദിര്‍ഹത്തിലെത്തിയിരിക്കുന്നു. 22 കാരറ്റിന് 503.75 ദിര്‍ഹവും 18 കാരറ്റ് സ്വര്‍ണത്തിന് 414 ദിര്‍ഹവാണ് വരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ തത്സമയ മാറ്റങ്ങളും യുഎസ് ഡോളറുമായുള്ള ദിര്‍ഹത്തിന്റെ വിനിമയ നിരക്കുകള്‍ കണക്കാക്കിയാണ് യുഎഇയില്‍ പ്രതിദിന സ്വര്‍ണവില നിശ്ചയിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ്ണ ശേഖരണവുമാണ് അന്താരാഷ്ട്ര വിപിയില്‍ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. വിലയില്‍ വലിയ വര്‍ധനവുണ്ടായതോടെ സാധാരണ ആഭരണ ഉപഭോക്തള്‍ക്കിടയില്‍ താത്കാലിക മന്ദതയുണ്ടെങ്കിലും കോയിനുകളിലും ബാറുകളിലും നിക്ഷേപം നടത്തുന്നവര്‍ക്കിടയില്‍ ആവശ്യം ശക്തമായി തുടരുന്നതായി വിപണി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
Content Highlight: Gold prices in the UAE have risen sharply, with higher global bullion rates pushing up jewellery and investment gold costs.