

രാജ്യത്തെ E20 ഇന്ധന നയം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ്. E20 നയം സാധാരണ ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
20 ശതമാനം എഥനോൾ കലർന്ന പെട്രോൾ രാജ്യത്ത് വ്യാപകമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ജയറാം രമേശ്, നയത്തിന്റെ സാമ്പത്തികവും പ്രായോഗികവുമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയർത്തി. പ്രത്യേകിച്ച് വാഹന ഉടമകൾക്ക് ഉണ്ടാകാനിടയുള്ള ഇന്ധനക്ഷമതയിലെ കുറവും അധിക ചെലവുകളും കണക്കിലെടുക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
E20 ഇന്ധനത്തിലേക്ക് മാറുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ താൽപര്യം, വാഹനങ്ങളുടെ അനുയോജ്യത, ഇന്ധനക്ഷമത തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. E20 നയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് കേന്ദ്രം വ്യക്തമായ മറുപടി നൽകണമെന്നും നയം ജനവിരുദ്ധം ആണെന്നും കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കരിമ്പും ധാന്യവും എത്തനോളാക്കി മാറ്റുമ്പോൾ പഞ്ചസാര, ശർക്കര ക്ഷാമം ഉണ്ടാകുന്നത് സ്വാഭാവികം ആണെന്ന് ചൂണ്ടിക്കാട്ടിയ ജയറാം രമേശ്മൂന്ന് മാസത്തിനുള്ളിൽ പഞ്ചസാരയുടെ വില 48 ൽ നിന്ന് 67 ലേക്ക് ഉയർന്നതായും ശർക്കരയുടെ വില 50 ൽ നിന്ന് 65 ആയി ഉയർന്നതും വ്യക്താക്കി.അരിയുടെ വില 16 ശതമാനവും ചോളപ്പൊടിയുടെ വില 11 ശതമാനവും വർധിച്ചു. ഇതിനൊപ്പം കാലിത്തീറ്റയുടെ വില 10.34 ശതമാനം ഉയർന്നതായും അദ്ദേഹം പറഞ്ഞു .
ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ വിലയിൽ കുറവുണ്ടായില്ല, പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിലൂടെ സർക്കാരിന് ഇന്ധനച്ചെലവിൽ ലാഭമുണ്ടായിട്ടും അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യകത്മാക്കി. രാജ്യത്തിന്റെ ഊർജസുരക്ഷയും എഥനോൾ ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാഹന ഉടമകളുടെയും സാധാരണ ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Content Highlights: