കെ തങ്കപ്പന്‍ പ്രതിഭാ പുരസ്‌കാരം മീരാ രാംമോഹന് സമ്മാനിച്ചു

മീരയുടെ ഭര്‍ത്താവും കഥകളി സംഗീതജ്ഞനുമായ രാംമോഹനെയും ചടങ്ങില്‍ ആദരിച്ചു

കെ തങ്കപ്പന്‍ പ്രതിഭാ പുരസ്‌കാരം മീരാ രാംമോഹന് സമ്മാനിച്ചു
dot image

പന്തളം: ഗായകന്‍ ഡോ. പന്തളം ബാലന്റെ പിതാവ് കെ തങ്കപ്പന്റെ പേരിലുള്ള പ്രതിഭാ പുരസ്‌കാരം കഥകളി കര്‍ണാടക സംഗീതജ്ഞ മീരാ രാംമോഹന് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഫലകവും അവാര്‍ഡ് തുക പന്തളം ബാലനും സമ്മാനിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ജി സുനില്‍കുമാര്‍ പ്രശസ്തി പത്രം കൈമാറി.

പ്രശസ്ത സാഹിത്യകാരന്‍ സബീര്‍ തിരുമല ആംസകള്‍ അറിയിച്ചു. സമ്മേളനത്തിനു ശേഷം പന്തളം ബാലന്റെ ശിഷ്യര്‍ അവതരിപ്പിച്ച ഗാന സന്ധ്യ അരങ്ങേറി. മീരയുടെ ഭര്‍ത്താവും കഥകളി സംഗീതജ്ഞനുമായ രാംമോഹനെയും ചടങ്ങില്‍ ആദരിച്ചു.

K Thankappan Prathibha Puraskaram

Content Highlights: Meera Ram Mohan received the K Thankappan Prathibha Puraskaram at an award ceremony. The honour was presented in recognition of her achievements, marking a significant moment at the event.

dot image
To advertise here,contact us
dot image