വൈഭവ് അരങ്ങേറുമോ, സഞ്ജു പുറത്താകുമോ; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി 20 ഇന്ന്

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും

വൈഭവ് അരങ്ങേറുമോ, സഞ്ജു പുറത്താകുമോ; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി 20 ഇന്ന്
dot image

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. 15-കാരൻ വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചനകൾ.

വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ആര് പുറത്താകുമെന്നതാണ് ആരാധകര്‍ക്കിടയിലെ വലിയ ചർച്ച. ടി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ അയർലൻഡിനെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനും (1, 12 റൺസ്) ഫോമിലല്ല.

ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്തിന് വേദിയാവുന്നത്. ഇന്ത്യൻ സമയം രാത്രി 10:00 മണിക്ക് മത്സരം ആരംഭിക്കുക.ഇന്ത്യൻ സമയം രാത്രി 09:30ന് ടോസിടും.

Content highlight:india vs england 1st t20 vaibhav sooryavanshi debut sanju samson

dot image
To advertise here,contact us
dot image