ദുബായ് നിവാസികൾക്ക് ആശ്വാസം; വാടക കുടിശ്ശികയും നിയമ പ്രശ്നങ്ങളും പരിഹരിക്കാൻ സാമ്പത്തിക സഹായം

ദുബായിലെ സാമൂഹിക ഐക്യദാര്‍ഢ്യവും കുടുംബ ഭദ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്കാര്‍ക്കായി പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചത്.

ദുബായ് നിവാസികൾക്ക് ആശ്വാസം; വാടക കുടിശ്ശികയും നിയമ പ്രശ്നങ്ങളും പരിഹരിക്കാൻ സാമ്പത്തിക സഹായം
dot image

ദുബായില്‍ വാടക കുടിശ്ശികയും അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും നേരിടുന്ന താമസക്കാര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന വാടകക്കാരെ സഹായിക്കുന്നതിനായി ദുബായ് വാടക തര്‍ക്ക പരിഹാര കേന്ദ്രം ഒരു മില്യണ്‍ ദിര്‍ഹം നീക്കിവെച്ചു. ദുബായിലെ സാമൂഹിക ഐക്യദാര്‍ഢ്യവും കുടുംബ ഭദ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്കാര്‍ക്കായി പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചത്.

വാടക തര്‍ക്ക കേന്ദ്രത്തിന് കീഴിലുള്ള യാദ് അല്‍ ഖൈര്‍ കമ്മിറ്റി വഴിയാകും അര്‍ഹരായ താമസക്കാര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുക. മാനുഷികവും നിയമപരവുമായ മാനദണ്ഡങ്ങള്‍ പരിശോധിച്ചായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയെന്ന അധികൃതര്‍ അറിയിച്ചു. അപേക്ഷകരുടെ സാമൂഹിക സാഹചര്യം, സാമ്പത്തിക പ്രതിസന്ധിയുടെ തോത്, വരുമാന സ്രോതസ്സ്, മുന്‍കാലങ്ങളില്‍ വാടക നല്‍കിയ രീതി എന്നിവ ഇതിന്റെ ഭാഗമായി വിലയിരുത്തും.

സമൂഹത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ പൊതു സ്ഥാപനങ്ങളും ചാരിറ്റി സംഘടനകളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് വാടക തര്‍ക്ക കേന്ദ്രം ചെയര്‍മാന്‍ അബ്ദുള്‍ഖാദര്‍ മൂസ മുഹമ്മദ് പറഞ്ഞു. ജുഡീഷ്യല്‍ മേഖലയും ജീവകാരുണ്യ സംഘടനകളും തമ്മിലുള്ള ശക്തമായ സഹകരണമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ ഗുണഭോക്താക്കള്‍ക്ക് സുതാര്യമായ രീതിയില്‍ സഹായം എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ദാര്‍ അല്‍ ബെര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹിഷാം അല്‍ ഹാഷെമിയും വ്യക്തമാക്കി.

കാരുണ്യവും നീതിയും മുന്‍നിര്‍ത്തി സാമൂഹിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളുമായി സംഘടന എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സഹായം ആവശ്യമുള്ള വാടകക്കാരെ താങ്ങിനിര്‍ത്തുന്നതിനൊപ്പം തന്നെ, ഇരുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലായിരിക്കും ഫണ്ട് വിനിയോഗിക്കുക.

Content Highlights: Dubai residents facing difficulties related to unpaid rent and legal disputes will receive financial support under a new relief initiative. The program aims to reduce financial stress, support vulnerable residents, and help families resolve housing-related issues.

dot image
To advertise here,contact us
dot image