പ്രവാസികൾക്ക് ആശ്വസം;​ ഗൾഫ് മേഖലകളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമ്മേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാകും.

പ്രവാസികൾക്ക് ആശ്വസം;​ ഗൾഫ് മേഖലകളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
dot image

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തില്‍ നിന്നും ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് പുനരാരംഭിച്ചത്. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ അമൃത്‌സര്‍ ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് സര്‍വീസുകള്‍ ലഭ്യമാണ്.

ദുബായ്, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമ്മേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാകും.

Content Highlights: Air India Express has resumed flight services to Gulf countries, bringing relief to expatriates with improved connectivity and travel options.

dot image
To advertise here,contact us
dot image