

ദുബായിലെ താമസക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി ദുബായ് പൊലീസ്. വീടുകളിലെ നിരീക്ഷണ സംവിധാനങ്ങളുടെയും ഇന്റര്‍നെറ്റ് ബന്ധിപ്പിച്ച ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം. വീടുകളിലെ സ്മാര്‍ട്ട് സംവിധാനങ്ങളില്‍ ദുര്‍ബലമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതിലൂടെ സംവിധാനങ്ങളുടെ ഹാക്കിംഗ്, സ്വകാര്യതാ ലംഘനങ്ങള്‍, സൈബര്‍ തട്ടിപ്പ് എന്നിവയ്ക്ക് ഇരയാകുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.
സ്മാര്‍ട്ട് ഹോം ടെക്നോളജി ഉപകരണങ്ങള്‍ പാസ്വേഡുകള്‍ സാധാരണമാകുന്നതിലൂടെ സൈബര്‍ കുറ്റവാളികള്‍ക്ക് വേഗത്തില്‍ ചൂഷണം ചെയ്യാനും ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനും സാധിക്കും. സ്മാര്‍ട്ട് ഉപകരണങ്ങളും മോണിറ്ററിംഗ് സിസ്റ്റങ്ങളും റിമോട്ട് ആക്സസ്, റിയല്‍ടൈം അലേര്‍ട്ടുകള്‍, വീടുകളുടെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവ നല്‍കുന്നുണ്ടെങ്കിലും അവയുടെ സുരക്ഷിതമായ ഉപയോഗം ഡിജിറ്റല്‍ അവബോധത്തെയും ജാഗ്രതയെയും ആശ്രയിച്ചിരിക്കുന്നു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും അനധികൃത ആക്സസ് തടയുന്നതിനും അത്യാവശ്യമായ സൈബര്‍ സുരക്ഷാ രീതികള്‍ പിന്തുടരുന്നതിനും താമസക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറയിച്ചു. സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന ബോധവത്ക്കരണ കാമ്പെയ്നുകളുടെ ഭാഗമാണ് നിര്‍ദ്ദേശം.
പുതിയ ഉപകരണങ്ങള്‍ സജീവമാക്കിയ ഉടന്‍ തന്നെ സ്ഥിരമായ പാസ്വേഡുകള്‍ ഒഴിവാക്കുക, അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക, സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യുക എന്നീ കാര്യങ്ങല്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. ഫോണ്‍, ഇമെയില്‍, വ്യാജ ഉപഭോക്തൃ പിന്തുണ സന്ദേശങ്ങള്‍ എന്നിവയിലൂടെ പാസ്വേഡുകളോ വ്യക്തിഗത വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.
Content Highlights: Dubai authorities have issued a warning urging residents to secure their home surveillance systems to prevent hacking and ensure privacy and safety.