

എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും പിന്‍മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ത്യക്ക് നേട്ടമാകുമെന്ന് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ തീരുവയില്ലാതെ കുറഞ്ഞവിലയില്‍ ഇന്ത്യയ്ക്കു യുഎഇയില്‍ നിന്നുള്ള എണ്ണ വാങ്ങാനാകും. രൂപയില്‍ ഇടപാടുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ക്കും പുതിയ നടപടി ആക്കം കൂട്ടും.
ഇന്ത്യയുടെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണ് യുഎഇ. ഒപെക്കിന്റെ കടുത്ത നിയമങ്ങളില്ലാതെ ഇന്ത്യയ്ക്ക് യുഎഇയുമായി നേരിട്ട് ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടാന്‍ ഒപെകില്‍ നിന്നുള്ള യുഎഇയുടെ പിന്‍മാറ്റം എളുപ്പമാക്കും. കൂടുതല്‍ എണ്ണ മിതമായ നിരക്കില്‍ ഉറപ്പാക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും.
ഇന്ത്യയും യുഎഇയും തമ്മില്‍ നിലവിലുളള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ എണ്ണ വ്യാപാരത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. രൂപയില്‍ ഇടപാടുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ക്കും ഇത് ആക്കം കൂട്ടും. ഡോളറിനെ ആശ്രയിക്കാതെ എണ്ണ വാങ്ങാന്‍ കഴിയുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാന്‍ സഹായിക്കും. ഖത്തറിന് പിന്നാലെയാണ് യു.എഇയും ഒപെക്കുമായുള്ള ദീര്‍ഘകകാല ബന്ധം അവസാനിപ്പിച്ചത്.
2019 ജനുവരിയിലാണ് ഖത്തര്‍ ഒപെക് വിട്ടത്. ഒപെക് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പിന്മാറ്റങ്ങളിലൊന്നായിരുന്നു ഇത്. ഉത്പ്പാദന ലക്ഷ്യങ്ങളെച്ചൊല്ലിയുള്ള കടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് 16 വര്‍ഷത്തെ അംഗത്വം അംഗോളയും 2024 ല്‍ ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിന് പിന്നാലെ 2020 ജനുവരിയില്‍ ഇക്വഡോറും ഒപെക്കില്‍ നിന്ന് പുറത്തുപോയി.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ കയറ്റുമതിയില്‍ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് സംഘടന വിടാനുള്ള തീരുമാനം യുഎഇ പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഒപെക്കില്‍ അവശേഷിക്കുന്നത് സൗദിയും കുവൈത്തും മാത്രമാണ്. ഒപെക്കിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണു ഒപെക് വിടാനുള്ള തീരുമാനമെടുത്തതെന്ന് യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി വ്യക്തമാക്കി.
Content Highlights: India has assessed that the UAE’s reported move to exit the OPEC alliance could bring positive outcomes, particularly in terms of energy security and oil trade flexibility. Experts believe such a shift may help India diversify its crude oil sourcing and reduce dependency on collective production decisions that affect global fuel prices. The development is being closely watched in the energy sector.