

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു. പുതിയ മെട്രോ ലൈനുകളായ ഗോള്‍ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരേഗമിക്കുകയാണ്. ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ദുബായുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത പദ്ധതികളില്‍ ഒന്നാണ് മെട്രോ ഗോള്‍ഡ് ലൈന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് അടുത്തിടെ സുപ്രധാനാമായ ഈ പദ്ധതി പ്രഖ്യാപിച്ചത്. 34 ബില്യണ്‍ ദിര്‍ഹം ചെലവിഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പൂര്‍ണമായും ഭൂഗര്‍ഭ പാതയായാണ് നിര്‍മിക്കുന്നത്. 42 കിലോമീറ്റര്‍ ദൈര്‍ദഘ്യമുള്ള മോട്രോ ലൈന്‍ 15 പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും. നിലവിലുള്ള ദുബായ് മെട്രോ ടണലുകളുടെ ആകെ നീളത്തിന്റെ ഇരട്ടിയോളം നീളത്തിലാണ് ഗോര്‍ഡ് ലൈന്‍ സജ്ജമാക്കുക.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ബ്ലൂ ലൈനിന്റ 10 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. 14 സ്റ്റേഷനുകളുള്ള ഈ പദ്ധതിയുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഗ്രീന്‍ ലൈനിലെ ക്രീക്ക് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ദുബായ് അക്കാദമിക് സിറ്റിയില്‍ അവസാനിക്കുന്നതാണ് ഇതിലെ ആദ്യ പാത. രണ്ടാമത്തെ ലൈന്‍ റെഡ് ലൈനിലെ സെന്റര്‍പോയിന്റ് സ്റ്റേഷനില്‍ നിന്ന് മിര്‍ദിഫ്, അല്‍ വര്‍ഖ വഴി ഇന്റര്‍നാഷണല്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്നു.
വിവിധ റോഡുകളുടെ നവീകരണവും ആര്‍ടിഎയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഹെസ്സ സ്ട്രീറ്റ് വികസനത്തിന്റെ ഘട്ടാം ഘട്ടമാണ് ഇതില്‍ പ്രധാനം. 8,800 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള യാത്രാസമയം 15 മിനിറ്റില്‍ നിന്ന് വെറും നാല് മിനിറ്റായി കുറക്കാന്‍ സാധിച്ചു.
Content Highlights: