ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; 100 ടൺ ഭക്ഷ്യവസ്തുക്കൾ നൽകി

അംഗീകൃത സംവിധാനങ്ങളിലൂടെ വൈകാതെ സഹായം ഗാസയില്‍ എത്തിക്കും

ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; 100 ടൺ ഭക്ഷ്യവസ്തുക്കൾ നൽകി
dot image

യുദ്ധക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ഗാസക്ക് സഹായവുമായി വീണ്ടും യുഎഇ ഭരണകൂടം. ഓപറേഷന്‍ ചിവാല്‍റസ് നൈറ്റ് -3 പദ്ധതിയുടെ ഭാഗമായി 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കൂടി ഗാസയിലേക്ക് അയച്ചു. ദുരിതബാധിത കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുമായി 3,300 ഭക്ഷണ പാഴ്സലുകളാണ് മാനുഷിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈജിപിതിലെ അല്‍ ആരിഷില്‍ എത്തിയ വിമാനത്തില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ അവിടെയുള്ള യുഎഇ ലോജിസ്റ്റിക്സ് സെന്ററിലേക്ക് മാറ്റി. അംഗീകൃത സംവിധാനങ്ങളിലൂടെ വൈകാതെ സഹായം ഗാസയില്‍ എത്തിക്കും. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഭക്ഷണവും മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് യുഎഇ ഗാസക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസം യുദ്ധക്കെടുതി മൂലം വലയുന്ന ഗാസയില്‍ യുഎഇയുടെ പിന്തുണയോടെ വിവാഹ മേളവും നടത്തിയിരുന്നു. ഗാലന്റ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായി നടന്ന വിവാഹത്തില്‍ ഗാസയിലെ 300 യുവതീയുവാക്കളാണ് പുതിയ ജീവിതത്തിലേക്ക് കടന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഗാസയില്‍ സമൂഹ വിവാഹം നടത്തുന്നത്.

യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗാസയിലെ ജനങ്ങളെ എല്ലാ രീതിയിലും ചേര്‍ത്ത് പിടിക്കുകയാണ് യുഎഇ. ഇസ്രയേല്‍ ആക്രമണത്തില്‍ സര്‍വവും നഷ്ടമായവരെ പുതിയജീവിത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു ഇത്തവണത്തെ ദൗത്യം. ജോയ് ഡ്രസ് എന്ന പേരില്‍ യുഎഇ ഗാസയില്‍ ഒരുക്കിയ സമൂഹ വിവാഹത്തില്‍ 300 യുവതീ യുവാക്കള്‍ പുതുജീവിതത്തിലേക്ക് കടന്നു. വെടിയൊച്ചകളും മിസൈലുകളുടെ പേടിപ്പെടുത്തുന്ന ശബ്ദങ്ങളും കേട്ട് മനസ് മരവിച്ച ഗാസയിലെ ജനങ്ങള്‍ വിവാഹ ചടങ്ങിനെ ആഘോഷമാക്കി.

പൂക്കള്‍ വിതറിയും നൃത്തം ചെയ്തും അവര്‍ വധൂവരന്മാരെ സ്വീകരിച്ചു. 20,000ത്തിലേറെ അതിഥികളാണ് ചടങ്ങിന് സാക്ഷികളായത്. ഒരിക്കലും തീരാത്ത വേദനകള്‍ സമ്മാനിച്ച യുദ്ധത്തിന്റെ ഓര്‍മകളില്‍ നിന്ന് അല്‍പ്പനേരമെങ്കിലും മുക്തരാകാന്‍ അവര്‍ക്ക് കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിവാഹം നടത്താനാകാതെ ബുദ്ധിമുട്ടിയിരുന്നവരെ കണ്ടെത്തിയാണ് വര്‍ണാഭമായ ചടങ്ങ് ഒരുക്കിയത്.

ഗാസയിലെ ജനങ്ങളെ പിന്തുണക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സമൂഹ വിവാഹം. ഇത് രണ്ടാം തവണയാണ് യുഎഇ ഖലീഫ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാസയില്‍ സമൂഹ വിവാഹം നടക്കുന്നത്. യുഎഇയുടെ 54-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 54 യുവതീയുവാക്കളുടെ വിവാഹവും നേരത്തെ ഗാസയില്‍ നടന്നിരുന്നു.

Content Highlights: The UAE sends 100 tons of food aid to Gaza once again, strengthening humanitarian support for civilians affected by the ongoing crisis.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us