500 ദശലക്ഷം ദിര്‍ഹം ചെലവില്‍ മഴവെള്ള, ഭൂഗര്‍ഭജല ഡ്രെയിനേജ് തയ്യാറാകുന്നു; പദ്ധതിയുമായി ഷാർജ

ജനസാന്ദ്രതയേറിയ പ്രധാന മേഖലകളില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം

500 ദശലക്ഷം ദിര്‍ഹം ചെലവില്‍ മഴവെള്ള, ഭൂഗര്‍ഭജല ഡ്രെയിനേജ് തയ്യാറാകുന്നു; പദ്ധതിയുമായി ഷാർജ
dot image

ഷാര്‍ജ പൊതുമരാമത്ത് വകുപ്പ് 500 ദശലക്ഷം ദിര്‍ഹം ചെലവില്‍ മഴവെള്ള, ഭൂഗര്‍ഭജല ഡ്രെയിനേജിനുള്ള മിഡ്ലൈന്‍ പദ്ധതി നടപ്പിലാക്കുന്നു. എമിറേറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. ജനസാന്ദ്രതയേറിയ പ്രധാന മേഖലകളില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ‌‌‌

ഭൂമിക്കടിയിലൂടെയുള്ള അത്യാധുനിക എന്‍ജിനീയറിങ് സംവിധാനമാണ് ഈ പദ്ധതിയുടെ പ്രത്യേകത. 20 മീറ്റര്‍ ആഴത്തില്‍ മൈക്രോ ടണലിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 16 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ് ലൈന്‍ ശൃംഖലയാണ് നിര്‍മിക്കുന്നത്. ഇത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം ശേഖരിച്ച് കടലിലേക്ക് ഒഴുക്കിവിടും. പദ്ധതിയുടെ ഭാഗമായി അല്‍ ഗുബൈബ, അല്‍ സൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അല്‍ ഗുബൈബ സ്റ്റേഷന്‍ സെക്കന്‍ഡില്‍ 6.2 ക്യുബിക് മീറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുള്ളതാണ്. അല്‍ ഗുബൈബ, അല്‍ തലാഅ, അല്‍ റിഫ, അല്‍ ഷഹ്ബ, ദസ്മാന്‍, അബു ഷഗാറ ടണല്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഇത് ഗുണകരമാകും.

സെക്കന്‍ഡില്‍ 5.7 ക്യുബിക് മീറ്റര്‍ ശേഷിയുള്ള അല്‍ സൂര്‍ സ്റ്റേഷന്‍ അല്‍ മജാസ്, അല്‍ ജുബൈല്‍, അല്‍ യാര്‍മൂക്ക്, കിങ് ഫൈസല്‍ റോഡ് തുടങ്ങിയ ഇടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കും. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ഒന്നാം ഘട്ടം 2026 അവസാനത്തോടെയും രണ്ടാം ഘട്ടം 2027 ആദ്യ പകുതിയോടെയും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഓപ്പണ്‍ എക്സ്‌കവേഷന്‍ കുറച്ച് ഭൂമിക്കടിയിലൂടെയുള്ള ടണലിങ്ങിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 50 വര്‍ഷത്തിലധികം ആയുസ്സുള്ള 5,267 ജിആര്‍പി പൈപ്പുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. എമിറേറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Sharjah has announced a large-scale drainage project worth 500 million dirhams aimed at handling rainwater and groundwater effectively. The initiative is expected to strengthen urban infrastructure and reduce waterlogging issues across the emirate.

dot image
To advertise here,contact us
dot image