ഗതാ​ഗത നിയമങ്ങൾ കർശനമാക്കാൻ ദുബായ്; വ്യക്തി​ഗത മൊബിലിറ്റി വാഹനങ്ങൾ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കും

ദുബായ് പൊലീസും ആര്‍ടിഎയും സംയുക്തമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഗതാ​ഗത നിയമങ്ങൾ കർശനമാക്കാൻ ദുബായ്; വ്യക്തി​ഗത മൊബിലിറ്റി വാഹനങ്ങൾ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കും
dot image

ദുബായില്‍ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇലക്ടിക് സ്‌കൂട്ടറുകളും ഇ-ബൈക്കുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത മൊബിലിറ്റി വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക നടപടിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രത്യേക യൂണിറ്റിന്റെ പ്രവര്‍ത്തനം അടുത്തമാസം ഒന്ന് മുതല്‍ ആരംഭിക്കും.

ദുബായില്‍ ഇലക്ടിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത മൊബിലിറ്റി വാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിയമ ലംഘനങ്ങള്‍ വര്‍ദ്ദിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നത്. ഇതിനായി പേഴ്‌സണല്‍ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ് എന്ന പേരിലാണ് പുതിയ നിരീക്ഷണ സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് പൊലീസും ആര്‍ടിഎയും സംയുക്തമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സൈക്കിള്‍ ട്രാക്കുകള്‍, പ്രധാന റോഡുകള്‍, സോഫ്റ്റ് മൊബിലിറ്റി സോണുകള്‍ എന്നിവയിലുടനീളം മെയ് ഒന്നു മുതല്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. നിര്‍ദ്ധിഷ്ട ട്രാക്കുകള്‍ മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാത്തവരെയും ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാത്തവരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന് പുറമെ നിശ്ചിത വേഗപരിധി പാലിക്കാത്തവരും അപകടകരമായ റൈഡുകള്‍ നടത്തുന്നവരും പിടിയിലാകും.

ഇലക്ടിക് സ്‌കൂട്ടറുകളില്‍ ഒന്നിലധികം ആളുകള്‍ സഞ്ചരിക്കുന്നതിനും നിരോധനമുണ്ട്. നിയമ ലംഘകരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുനത്തിനൊപ്പം വലിയ പിഴയും ചുമത്തും. ജുമൈറ ബീച്ച് ട്രാക്ക്, ദുബായ് വാട്ടല്‍ കനാല്‍, ബിസിനസ് ബേ, മറീന തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും പ്രത്യേക യൂണിറ്റ് പ്രവര്‍ത്തിക്കുക. അല്‍ മന്‍ഖൂല്‍, കരാമ, അല്‍ ഹംരിയ, അല്‍ റഫ്ഫ, അല്‍ മുറഖബാത്ത് എന്നിവിടങ്ങളിലും നിരീക്ഷണമുണ്ടാകും. ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാനും നിയമലംഘനങ്ങള്‍ കുറയ്ക്കാനും സംയുക്ത യൂണിറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.

Content Highlights: Dubai tightens traffic rules and will monitor users of personal mobility vehicles to improve road safety and ensure legal compliance.

dot image
To advertise here,contact us
dot image