ദുബായിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് ഇളവുകൾ; ഔട്ട്ഡോര്‍ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

നിലവിലെ സ്‌കൂള്‍ ടൈംടേബിളിനനുസരിച്ച് ബ്രേക്ക് പീരിയഡ് ഗ്രൗണ്ടുകളിലടക്കം സംഘടിപ്പിക്കുന്നതിനും തടസമില്ല

ദുബായിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് ഇളവുകൾ; ഔട്ട്ഡോര്‍ പ്രവർത്തനങ്ങൾ പുനരാരംഭിക്കും
dot image

ദുബായിലെ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും തടസമില്ലെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി.

സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെ യുഎഇയിലെ സ്‌കൂളുകളില്‍ നേരിട്ടുള്ള പഠനം പുനരാരംഭിച്ചെങ്കിലും ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായിട്ടായിരുന്നു തീരുമാനം. എന്നാല്‍ സഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായിലെ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി.

ഔട്ട്ഡോര്‍ ആക്ടിവിറ്റിയും അസംബ്ലിയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകളും അടക്കം പുനരാരംഭിക്കാമെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി. നിലവിലെ സ്‌കൂള്‍ ടൈംടേബിളിനനുസരിച്ച് ബ്രേക്ക് പീരിയഡ് ഗ്രൗണ്ടുകളിലടക്കം സംഘടിപ്പിക്കുന്നതിനും തടസമില്ല. ഗ്രാഡ്യുവേഷന്‍ സെറിമണിപോലുളള വലിയ പരിപാടികള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ടാകില്ല. ഇതിന് പുറമെ മറ്റ് കരിക്കുലര്‍ ആക്ടിവിറ്റികള്‍ സ്‌കൂള്‍ പരിസരത്ത് നടത്താനും അനുമതി നല്‍കി.

ഘട്ടം ഘട്ടമായി ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് വിവിധ സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചു. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയച്ചുകൊണ്ടാണ് യുഎഇയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തിയത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണം, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം, തുടര്‍ച്ചയായ സുരക്ഷാ പരിശോധനകള്‍ എന്നിവയും പൂര്‍ത്തിയാക്കിയിരുന്നു.

Content Highlights: Dubai schools announce relaxations as outdoor activities resume, with updated safety measures and improved learning experiences for students following official guidelines.

dot image
To advertise here,contact us
dot image