യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു; വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന് സാധ്യത

അടുത്ത ആഴ്ചയുടെ തുടക്കം മുതല്‍ താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്

യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു; വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന് സാധ്യത
dot image

യുഎഇയില്‍ ചൂട് കൂടുതല്‍ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ താപനിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവിന് സാധ്യതതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശൈത്യകാലത്തില്‍ നിന്ന് വേനല്‍കാലത്തേക്ക് കടക്കുന്നതിന്റെ സൂചനയായി യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുകയാണ്.

അടുത്ത ആഴ്ചയുടെ തുടക്കം മുതല്‍ താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. വേനലിന്റെ കാഠിന്യം കൂടിവരുന്ന സാഹചര്യത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇനിയുള്ള മിക്ക ദിവസങ്ങളിലും ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും.

കിഴക്കന്‍ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച തീരദേശങ്ങളിലും ദ്വീപുകളിലും മേഘാവൃതമായ അന്തരീക്ഷം പ്രകടമായേക്കാം. രാജ്യത്തെിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ കാറ്റ് ശക്തമാകുമെന്നതിനാല്‍ പൊടിപടലങ്ങളും ഉയരും. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പൊതുവെ ശാന്തമായിരിക്കുമെങ്കിലും അറേബ്യന്‍ ഗള്‍ഫില്‍ ചില സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Content Highlights: Heat is intensifying across the UAE with temperatures expected to rise further in the coming days. Weather authorities have warned residents to prepare for extreme summer conditions.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us