റഷീദയുടേയും ഷാജിയുടേയും ജീവനെടുത്ത വില്ലൻ: എന്താണ് മറൈന്‍ ടോക്സിന്‍?

മത്സ്യത്തില്‍ എങ്ങനെയാണ് മറൈന്‍ ടോക്‌സിന്‍ ഉണ്ടാകുന്നത്; ഇത് മരണത്തിലേക്ക് നയിക്കുന്നത് എങ്ങനെയാണ് ; അറിയാം

റഷീദയുടേയും ഷാജിയുടേയും ജീവനെടുത്ത വില്ലൻ: എന്താണ് മറൈന്‍ ടോക്സിന്‍?
dot image

ഭക്ഷ്യ വിഷബാധയെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിക്കടി കേള്‍ക്കുന്നതാണ്. അത്തരത്തിലൊന്നായിരുന്നു തിരുവനന്തപുരത്ത് വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ അടുത്തിടെ രണ്ട് പേര്‍ മരിച്ച സംഭവം. ഫെബ്രുവരി 16നാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ റഷീദയും ഷാജിയും മരിച്ചത്. ഇവര്‍ ഹോട്ടലില്‍ നിന്ന് മീന്‍മുട്ട അടക്കമുള്ള ഭക്ഷണം കഴിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താതിരുന്നതോടെ പ്രശ്‌നം സങ്കീര്‍ണമാവുകയായിരുന്നു.

marine toxins

മരണകാരണം ഭക്ഷ്യവിഷബാധയെന്നാണ് കരുതിയതെങ്കിലും മറൈന്‍ ടോക്‌സിന്‍ ആണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം. മീന്‍ മുട്ടയിലെ മറൈന്‍ ടോക്‌സിനാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സിന്‍ പാചകം ചെയ്താലും നശിക്കില്ലെന്നും അവ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും മരണത്തിന് വരെ കാരണമാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

marine toxins

എന്താണ് മറൈന്‍ ടോക്‌സിന്‍

സമുദ്ര വിഷവസ്തുക്കള്‍ (ബയോടോക്‌സിനുകള്‍) സ്വാഭാവികമായി ഉണ്ടാകുന്ന വിഷവസ്തുക്കളാണ്. ഇവ പ്രധാനമായും വിഷ ആല്‍ഗകള്‍ പോലുള്ള ചിലതരം സമുദ്രജീവികള്‍ മൂലമാണ് ഉണ്ടാകുന്നത്. കൂടാതെ ബാക്ടീരിയകളും ഇവയ്ക്ക് കാരണമാകുന്നു. ഈ വിഷവസ്തുക്കള്‍ മത്സ്യങ്ങളിലും കക്കയിറച്ചിയിലും അടിഞ്ഞുകൂടുകയും, വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.


marine toxins

ഇവ അകത്തു ചെന്നാല്‍ ഞരമ്പുകളെയും കുടലുകളെയും മറ്റ് അവയവങ്ങളെയും ബാധിക്കും. ഇത്തരം വിഷവസ്തുക്കള്‍ക്ക് രുചിയോ മണമോ ഇല്ല. ഇവയെ പാചകം ചെയ്യുന്നതിലൂടെയോ ഫ്രീസറില്‍ വയ്ക്കുന്നതിലൂടെയോ ഇല്ലാതാക്കാനും കഴിയില്ല. മത്സ്യങ്ങളുടെ കരള്‍, കുടല്‍, തല തുടങ്ങിയ ഭാഗങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഇത്തരം ടോക്‌സിനുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അതായത്, ശരിയായി പാകം ചെയ്ത കക്കയിറച്ചിയോ മത്സ്യമോ പോലും മലിനമായ വെള്ളത്തില്‍ നിന്ന് ശേഖരിച്ചതാണെങ്കില്‍ വിഷബാധയ്ക്ക് കാരണമാകും.ചൂടുകാലങ്ങളില്‍ ഇത്തരം മറൈന്‍ ടോക്‌സിനുകള്‍ മത്സ്യങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

Content Highlights :How marine toxins are produced in fish; how they cause death in fish eaters





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image