

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ആര്‍സിബിക്കൊപ്പം. ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാട്ടിദാര്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ ഗുജറാത്ത് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ച ആറു മത്സരങ്ങളില്‍ നിന്ന് നാലുജയവും രണ്ട് തോല്‍വിയുമായി എട്ടുപോയിന്റോടെ മൂന്നാം സ്ഥാനത്താണ് ആര്‍സിബി.
ആറുകളിയില്‍ മൂന്നുവീതം ജയവും തോല്‍വിയുമായി ആറുപോയിന്റോടെ ഏഴാം സ്ഥാനത്താണ് ഗുജറാത്ത്.
content highlights: IPL 2026: Bengaluru won the toss and opted to bowl first against Gujarat