പുതിയ ഫ്ലാറ്റ് വാങ്ങി ഷാരൂഖ് ഖാന്‍റെ മാനേജർ പൂജ: വില കോടികള്‍; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 2.16 കോടി

'വരുൺ' എന്ന കെട്ടിടത്തിലാണ് പൂജയും കുടുംബവും പുത്തൻ ഫ്ലാറ്റുകൾ സ്വന്തമാക്കിയത്

പുതിയ ഫ്ലാറ്റ് വാങ്ങി ഷാരൂഖ് ഖാന്‍റെ മാനേജർ പൂജ: വില കോടികള്‍; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 2.16 കോടി
dot image

സിനിമ താരങ്ങള്‍ കോടികള്‍ വിലയുള്ള വലിയ അപ്പാർട്ട്മെന്റുകളും കാറുകളും വാങ്ങുന്നത് പലപ്പോഴും വാർത്തയായി മാറാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി അപ്പാർട്ട്മെന്റ് വാങ്ങിയ വാർത്തയാണ് ശ്രദ്ധേയമായി മാറുന്നത്. 38 കോടി രൂപയുടെ മൂന്ന് അപ്പാർട്ട്‌മെന്റുകളാണ് പൂജ ദദ്‌ലാനി മുംബൈയില്‍ വാങ്ങിയിരിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലുള്ള കാർട്ടർ റോഡിലെ 'വരുൺ' എന്ന കെട്ടിടത്തിലാണ് പൂജയും കുടുംബവും പുത്തൻ ഫ്ലാറ്റുകൾ സ്വന്തമാക്കിയതെന്നും റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ 'സിആർഇ മാട്രിക്സ്' (CRE Matrix) പുറത്തുവിട്ട രേഖകൾ പറയുന്നു.

പൂജ ദദ്‌ലാനി, ഭർത്താവ് ഹിതേഷ് പ്രകാശ് ഗുർനാനി, പിതാവ് മോഹൻ സിയോറാം ദദ്‌ലാനി എന്നിവരുടെ പേരുകളിലാണ് കാർട്ടർ ഫ്ലാറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രേഖകൾ പ്രകാരം 2026 ഏപ്രിൽ 21-നാണ് ഈ വമ്പൻ ഇടപാട് നടന്നത്. മൂന്ന് അപ്പാർട്ട്‌മെന്റുകൾക്കുമായി ഏകദേശം 2.16 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 90,000 രൂപ രജിസ്‌ട്രേഷൻ ഫീസായും ഇവർ സർക്കാരിലേക്ക് അടച്ചിട്ടുണ്ട്.

നിലവിൽ പുനർനിർമ്മാണത്തിലിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഉയർന്ന നിലകളിലായാണ് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്നത്. ഓരോ യൂണിറ്റിനും 1,511.15 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 81.16 ചതുരശ്ര അടി ബാൽക്കണിയുമുണ്ട്. അതായത്, മൂന്ന് അപ്പാർട്ട്‌മെന്റുകളുടെയും കൂടി ആകെ വിസ്തീർണ്ണം 4,776 ചതുരശ്ര അടിയാണ്. ഇതോടൊപ്പം ആറ് കാർ പാർക്കിംഗ് സ്പേസുകളും ഇവർക്ക് ലഭിക്കും. 2028 ഡിസംബറോടെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി കൈമാറുമെന്നാണ് കരാറിൽ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സെലിബ്രിറ്റി മാനേജർമാരിൽ ഒരാളാണ് പൂജ ദദ്‌ലാനി. 2012 മുതൽ ഷാരൂഖ് ഖാന്റെ പ്രൊഫഷണൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന പൂജ, താരത്തിന്റെ സിനിമാ പ്രോജക്റ്റുകൾ, പരസ്യങ്ങൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയിലെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രതിവർഷം 7 കോടി മുതൽ 9 കോടി രൂപ വരെയാണ് ഇവരുടെ ശമ്പളമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ദീപിക പദുകോണിന്റെ മാനേജരായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാൻ. മകൾ സുഹാന ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും. 2023-ലെ വമ്പൻ ഹിറ്റുകൾക്ക് ശേഷം ഷാരൂഖ് ഖാൻ അവസാനമായി സ്ക്രീനിലെത്തിയത് മകൻ ആര്യൻ ഖാന്റെ ആദ്യ പ്രോജക്റ്റായ 'ദ ബാഡ്‌സ് ഓഫ് ബോളിവുഡിലെ' അതിഥി വേഷത്തിലൂടെയായിരുന്നു.

Content Highlights: Pooja Dadlani, manager of Shah Rukh Khan, has purchased a new flat in Mumbai as part of a high-value real estate deal. Reports indicate that ₹2.16 crore was paid as stamp duty for the transaction. The purchase highlights continued high-value property investments in prime locations.

dot image
To advertise here,contact us
dot image