

മലപ്പുറം: മലപ്പുറം ചെമ്മാട് വാഹനം കാത്തുനില്‍ക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യാതപമേറ്റു. തിരൂരങ്ങാടി കെ സി റോഡ് സ്വദേശി അസീസ് - ഫരീദ ദമ്പതികളുടെ മകന്‍ അഫ്‌നാന്‍ ആണ് സൂര്യാതപമേറ്റത്. അഫ്‌നാന്‍റെ വലത് കൈക്ക് പൊള്ളലേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി
അതേസമയം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്
Content Highlights: A second-grade student in Chemmad, Malappuram was affected by sunstroke while waiting for a vehicle under intense heat