

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ "മധുവിധു"വിന് ഗംഭീര പ്രേക്ഷക പ്രതികരണം. ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ഷറഫുദീൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് "മധുവിധു" പ്രേക്ഷകരുടെ മുന്നിലെത്തിയത്.
ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിക്കുന്ന ചിത്രം, പ്രണയം, കോമഡി, ഫാമിലി ഇമോഷൻ എന്നിവ കോർത്തിണക്കിയാണ് കഥ പറയുന്നത്. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം ഇപ്പൊൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഓരോ ദിവസവും ജനത്തിരക്ക് ഏറി വരുന്ന ചിത്രം, ഷറഫുദ്ദീന് മറ്റൊരു ഹിറ്റ് കൂടി സമ്മാനിക്കുകയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്ന ചിത്രം, ഒരു കംപ്ലീറ്റ് ഫൺ പാക്കേജായാണ് കഥ പറയുന്നത്. ചിത്രത്തിൻ്റെ ഇൻ്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെടിക്കുന്നുണ്ട് എന്ന് മാത്രമല്ല, അത് ചിത്രത്തിൻ്റെ ഹൈലൈറ്റ് കൂടെയായി മാറുന്നുണ്ട്.
അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് "മധുവിധു". മികച്ച പ്രകടനമാണ് കല്യാണി ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചത്. ഷറഫുദ്ദീൻ - കല്യാണി ജോഡിയുടെ പ്രണയ രംഗങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ, ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതിൽ തന്നെ ഓരോരുത്തരും തങ്ങളുടെ കോമഡി ടൈമിംഗ് കൊണ്ട് വലിയ ചിരിയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട് എന്നിവർ വലിയ കയ്യടിയാണ് തങ്ങളുടെ പ്രകടനം കൊണ്ട് നേടിയെടുക്കുന്നത്.
ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് "മധുവിധു". ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.
ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത് , മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് , ഡിജിറ്റൽ മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- ശബരി.
Content Highlights: Sharafudeen’s latest film ‘Madhu Vidhu’ has turned into a major success, especially among family audiences who are enjoying its humor and entertaining storyline. The film’s light-hearted comedy, relatable moments, and engaging performances have made it a crowd favorite.