

ബോളിവുഡിലെ മിന്നും താരമാണ് കജോൾ. 1992-ൽ 'ബേക്കുദി' എന്ന സിനിമയിലൂടെ ബോളിവുഡിലേക്കെത്തിയ നടി 34 വർഷമായി സിനിമ മേഖലയിൽ സജീവമാണ്. സിനിമയ്ക്കൊപ്പം തന്നെ കുടുംബ ജീവിതത്തിനും ശ്രദ്ധ നൽക്കുന്ന നടി കൂടെയാണ് കജോൾ. ഇപ്പോഴിതാ മകൾ നിസയുമായുള്ള ബന്ധത്തെക്കുറിച്ചും മക്കളെ വളർത്തുന്നതിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നു പറയുകയാണ് നടി. ലില്ലി സിംഗുമായുള്ള അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
‘ഞങ്ങൾക്കിടയിൽ ഇന്നുള്ള ഈ സൗഹൃദം ഏറെ പരിശ്രമിച്ച് കെട്ടിപ്പടുത്തതാണ്. അവൾക്ക് 12 വയസ്സുള്ളപ്പോൾ ഹോർമോൺ വ്യതിയാനങ്ങളുടെ ഘട്ടമായിരുന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല പോയിരുന്നത്. ഞങ്ങൾ രണ്ടുപേരും ഒരേപോലെ വാശി പിടിക്കുകയും യുക്തിയില്ലാതെ വഴക്കിടുകയും ചെയ്യുമായിരുന്നു. ഒരു ഘട്ടത്തിൽ താൻ കൂടുതൽ പക്വത കാണിക്കണമെന്നും വാശി കുറയ്ക്കണമെന്നും തീരുമാനിച്ചു.

ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും വലിയ വഴക്കിലായിരുന്നു. പരസ്പരം സംസാരിക്കാനോ കേൾക്കാനോ പോലും തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് ആ സാഹചര്യം മാറി. കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങി. മകൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ തയ്യാറായതാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടത്,' കജോൾ പറഞ്ഞു. മക്കളെ വളർത്തുന്ന കാര്യത്തിൽ താൻ പഠിച്ച ഏറ്റവും വലിയ പാഠം മക്കൾ പറയുന്നത് കേൾക്കുക എന്നതാണെന്നും കജോൾ കൂട്ടിച്ചേർത്തു.
Content Highlights: Kajol has spoken candidly about her relationship with her daughter Nisa and the realities of raising children in the public eye. The actress shared the emotional and practical challenges she encountered as a mother, explaining how parenting required patience, understanding, and constant learning