

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ വിശപ്പകറ്റാന്‍ പ്രത്യേക ജീവകാരുണ്യ പദ്ധതിയുമായി യുഎഇ ഭരണകൂടം. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി പ്രതിവര്‍ഷം 150 ദശലക്ഷം ഈത്തപ്പഴം ചേര്‍ത്ത ഭക്ഷ്യ യൂണിറ്റുകള്‍ ഉത്പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷങ്ങളും ബാധിച്ച മേഖലകളിലെ കുട്ടികള്‍ക്കാകും പദ്ധതിയില്‍ മുന്‍ഗണന നല്‍കുക.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്കും ദുര്‍ബല സമൂഹങ്ങള്‍ക്കുമായി പ്രതിവര്‍ഷം 150 ദശലക്ഷം ഈത്തപ്പഴം ചേര്‍ത്ത ഭക്ഷ്യ യൂണിറ്റുകള്‍ ഉത്പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ ഈത്തപ്പഴ ഫാക്ടറിയുടെ നിര്‍മാണം ആരംഭിച്ചതായും ഷെയ്ക് മുഹമ്മദ് വ്യക്തമാക്കി.
ഈന്തപ്പന ദൈവം നല്‍കിയ അനുഗ്രഹമാണെന്നും അതിനെ ലോകത്തിന്റെ വിശപ്പകറ്റാനുള്ള ഉയര്‍ന്ന മൂല്യമുള്ള ഭക്ഷ്യ ഉത്പ്പന്നമാക്കി യുഎഇ മാറ്റുമെന്നും എസ്‌ക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവചച്ച് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം ആരംഭിച്ച 'എഡ്ജ് ഓഫ് ലൈഫ്' റമദാന്‍ കാമ്പെയ്നിന്റെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം. പ്രമുഖ പങ്കാളികളുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മഹത്തായ ഈ പദ്ധതിയില്‍ അംഗമാകാന്‍ അവസരമുണ്ട്.
കുട്ടികളുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കുന്നതിനൊപ്പം ആഗോളതലത്തില്‍ കരുണയുടെയും കരുതലിന്റെയും പുതിയ മാതൃകയാണ് ഇതിലൂടെ രാജ്യം മുന്നോട്ട് വക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആഗോള പട്ടിണി നിര്‍മ്മാര്‍ജന ദൗത്യത്തിലെ നിര്‍ണ്ണായക നാഴികക്കല്ലായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍.
Content Highlights: The UAE has launched a special humanitarian project aimed at eliminating hunger among children worldwide. The initiative focuses on food support, nutrition, and global child welfare.