വിവാഹിതരാണെങ്കിലും ഇപ്പോഴും സിറ്റുവേഷൻഷിപ്പിൽ, മുൻ കാമുകി വിളിച്ചാൽ ഫോൺ സ്പീക്കറിലിട്ട് സംസാരിക്കും’; ജാക്കി

പല വിവാഹങ്ങളിലും പുരുഷന്മാർ ആഗ്രഹിക്കുന്നതിനനുസരിച്ച് സ്ത്രീകൾ വിധേയരാവുകയാണ് പതിവ്. വർഷങ്ങളായി ഇത് ഇങ്ങനെ തന്നെയാണ് നടക്കുന്നത്. ഭർത്താക്കന്മാരുടെ ഷെഡ്യൂൾ അനുസരിച്ചാണ് സ്ത്രീകൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്

വിവാഹിതരാണെങ്കിലും ഇപ്പോഴും സിറ്റുവേഷൻഷിപ്പിൽ, മുൻ കാമുകി വിളിച്ചാൽ ഫോൺ സ്പീക്കറിലിട്ട് സംസാരിക്കും’; ജാക്കി
dot image

സിനിമാ പ്രേമികളുടെ ഇഷ്‌ട നടിയാണ് തെന്നിന്ത്യന്‍ താരമായ രാകുല്‍ പ്രീത്. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുമായുള്ള വിവാഹമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചതുമാണ്. ലോക്ക്ഡൗണ്‍ കാലത്താണ് രാകുലും ജാക്കിയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ഇവർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹിതരാണെങ്കിലും വിവാഹിതരാണെങ്കിലും ഇവർ ഇപ്പോഴും സിറ്റുവേഷൻഷിപ്പിലാണെന്ന് ജാക്കി വെളിപ്പെടുത്തി. യൂട്യൂബ് ചാനലായ 'സിംഗാബാദിന്' നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Also Read:

'രാകുലും ഞാനും വിവാഹിതരാണ്, പക്ഷേ ഞങ്ങൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് പറയാം. ഞങ്ങൾ പരസ്പരം 'എക്സ്ക്ലൂസീവ്' ആണ്, അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് അവളോട് എന്തും സംസാരിക്കാൻ സാധിക്കും എന്നതാണ്. പുതിയ തലമുറയ്ക്ക് ഇത്തരം ബന്ധങ്ങളോട് താല്പര്യം തോന്നാൻ കാരണം അവർക്ക് പ്രതീക്ഷകളുടെ ഭാരമോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടാണ്.

ഞങ്ങൾക്ക് ഇപ്പോൾ 20-21 വയസ്സല്ലെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടവരാണ് ഞങ്ങൾ. വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്. ആ സന്തോഷത്തിലെ കുറവുകൾ നികത്താൻ മറ്റൊരാളെ ഞാൻ തിരയുന്നില്ല. കാരണം ഞാൻ വിഷാദത്തിലാണെങ്കിൽ ആര് ജീവിതത്തിലേക്ക് വന്നാലും അത് മാറില്ല. രാകുലും വ്യക്തിപരമായി സന്തോഷവതിയാണ്. ഞങ്ങൾ ഒന്നിക്കുമ്പോൾ ആ സന്തോഷം വർദ്ധിക്കുന്നു എന്ന് മാത്രം. പരസ്പരം വിടവുകൾ നികത്താനല്ല ഞങ്ങൾ ശ്രമിക്കുന്നത്, ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചാൽ മറ്റെയാൾ അസന്തുഷ്ടയാകുന്നതിൽ കാര്യമില്ല.

എന്റെ ഒരു മുൻ കാമുകി എന്നെ വിളിക്കുമ്പോൾ രാകുൽ അടുത്തുണ്ടെങ്കിൽ ഞാൻ ആ കോൾ സ്പീക്കറിലിട്ട് സംസാരിക്കും. അത് ചിലപ്പോൾ വിളിക്കുന്ന ആൾക്ക് അല്പം അസ്വസ്ഥത ഉണ്ടാക്കിയേക്കാം. എന്നാൽ രാകുലിന് എന്നെക്കുറിച്ച് എല്ലാം അറിയാം. അവൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് എനിക്ക് ഒന്നും ഒളിക്കാനില്ല. പല വിവാഹങ്ങളിലും പുരുഷന്മാർ ആഗ്രഹിക്കുന്നതിനനുസരിച്ച് സ്ത്രീകൾ വിധേയരാവുകയാണ് പതിവ്. വർഷങ്ങളായി ഇത് ഇങ്ങനെ തന്നെയാണ് നടക്കുന്നത്. ഭർത്താക്കന്മാരുടെ ഷെഡ്യൂൾ അനുസരിച്ചാണ് സ്ത്രീകൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. എന്നാൽ ഞങ്ങൾ എല്ലാ അർത്ഥത്തിലും തുല്യരാണ്,' ജാക്കി പറയുന്നു.

Content Highlights: Rakul Preet Singh and Jackie Bhagnani have shared a light-hearted perspective on their married life, saying they still feel like they are in a “situationship” despite being husband and wife.

dot image
To advertise here,contact us
dot image