കുവൈറ്റില്‍ ഇറാഖിൻ്റെ ഡ്രോണ്‍ ആക്രമണം; ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം

കുവൈറ്റിലെ രണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് സമീപമാണ് ഇന്ന് രാവിലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ പതിച്ചത്

കുവൈറ്റില്‍ ഇറാഖിൻ്റെ ഡ്രോണ്‍ ആക്രമണം; ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം
dot image

കുവൈറ്റില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇറാഖില്‍നിന്നാണ് ആക്രമണം ഉണ്ടായതതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിലെ രണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് സമീപമാണ് ഇന്ന് രാവിലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ പതിച്ചത്. ഫൈബര്‍ ഓപ്റ്റിക് വയറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിന് പിന്നാലെ വളരെ വേഗം തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞു. ആക്രമത്തില്‍ മേഖലയില്‍ നാശനഷ്ടമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖില്‍ നിന്നാണ് ഡ്രോണുകള്‍ എത്തിയതെന്ന് ഔദ്യോഗിക വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഒതൈബി പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ നീക്കത്തെ ക്രിമിനല്‍ ആക്രമണം' എന്നാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് വടക്കന്‍ മേഖലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് ആക്രമണത്തെയും നേരിടാന്‍ സായുധ സേന പൂര്‍ണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിന് പിന്നാലെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. വിവാഹാഘോങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന്ത്രങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കുവൈറ്റ് വ്യോമപാതയും ഇന്നലെ തുറന്നിരുന്നു.

Content Highlights: Kuwait reported another suspected Iranian drone attack, but the Defense Ministry confirmed that no casualties were recorded. Authorities are closely monitoring the regional security situation.

dot image
To advertise here,contact us
dot image