ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കളളവോട്ട് നടന്നെന്ന് പരാതി

പിന്നീട് ഇവര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അവസരം നല്‍കി

ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കളളവോട്ട് നടന്നെന്ന് പരാതി
dot image

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കളളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്‌ന സീനിയര്‍ ബേസിക് സ്‌കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാറക്കര എല്‍പി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് പരാതി. അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലും കളളവോട്ട് പരാതിയുണ്ട്. ഈ ബൂത്തുകളിലെ ഓരോ വോട്ടുകള്‍ മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. പിന്നീട് ഇവര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അവസരം നല്‍കി.

അമ്പലപ്പാറയില്‍ നിന്നാണ് ആദ്യത്തെ കളളവോട്ട് പരാതി വരുന്നത്. പ്രഭാകരന്‍ എന്ന വ്യക്തി വോട്ട് ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞു എന്ന വിവരം ലഭിച്ചു. ഉടന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ പ്രഭാകരന് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയുമായിരുന്നു. പിന്നാലെ മീറ്റ്‌ന സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ നിന്നും പരാതി ഉയരുകയായിരുന്നു. ഇവര്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

Content Highlights: Complaint alleges fraudulent voting took place in four booths in Ottapalam constituency

dot image
To advertise here,contact us
dot image