ടെക് ഭീമന്മാരുടെ ഓഹരികള്‍ക്ക് ഭീഷണി, ഹൈ-ടെക് യുദ്ധമുറയുമായി ഇറാന്‍; ആഗോള വിപണിയില്‍ ആശങ്ക

ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്സ് ആപ്പിള്‍, ഗൂഗിള്‍, മെറ്റ, പലാന്റിര്‍ തുടങ്ങി 18 പ്രമുഖ അമേരിക്കന്‍ ടെക് കമ്പനികളെ തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു

ടെക് ഭീമന്മാരുടെ ഓഹരികള്‍ക്ക് ഭീഷണി, ഹൈ-ടെക് യുദ്ധമുറയുമായി ഇറാന്‍; ആഗോള വിപണിയില്‍ ആശങ്ക
സുമ സണ്ണി
1 min read|09 Apr 2026, 05:23 pm
dot image

പഴയകാലത്തെപ്പോലെ സൈനിക താവളങ്ങളെയോ ആയുധപ്പുരകളെയോ മാത്രം ലക്ഷ്യം വെക്കുന്നതിന് പകരം, ഇറാന്‍ ഇപ്പോള്‍ തങ്ങളുടെ ശത്രുപ്പട്ടികയിലേക്ക് വലിയ ടെക് കമ്പനികളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്സ് ആപ്പിള്‍, ഗൂഗിള്‍, മെറ്റ, പലാന്റിര്‍ തുടങ്ങി 18 അമേരിക്കന്‍ ടെക് കമ്പനികളെ തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ കമ്പനികളുടെ ഓഫീസുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

iran war

ഹൈ-ടെക് യുദ്ധമുറകള്‍

ഇറാന്റെ സൈനിക നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും കൃത്യമായി കണ്ടെത്തി വധിക്കാന്‍ ഇസ്രായേലും അമേരിക്കയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ഡേറ്റയും, പലാന്റിര്‍ പോലുള്ള കമ്പനികളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുമാണ് ഇതിന് പിന്നിലെന്ന് ഇറാന്‍ ആരോപിക്കുന്നു.

മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടാന്‍ ആവശ്യമായ ലൊക്കേഷന്‍ വിവരങ്ങളും ട്രാക്കിങ് സംവിധാനങ്ങളും ഈ കമ്പനികള്‍ നല്‍കുന്നുവെന്ന് ഇറാന്‍ കരുതുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തങ്ങള്‍ പലതവണ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ കമ്പനികള്‍ അത് അവഗണിച്ചുവെന്നും ഇറാന്‍ പറയുന്നു.

ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം

യു.എ.ഇ, ബഹ്റൈന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഈ കമ്പനികളുടെ ഓഫീസുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരോട് അവിടം വിട്ടുപോകാന്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകംതന്നെ ആമസോണ്‍ പോലുള്ള കമ്പനികളുടെ ഡേറ്റാ സെന്ററുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തോക്കും ബോംബും ഉപയോഗിച്ചുള്ള യുദ്ധത്തില്‍ നിന്ന് മാറി, ആധുനിക കാലത്തെ സാങ്കേതികവിദ്യകളായ എഐ, ഡേറ്റ, ട്രാക്കിങ് നല്‍കുന്ന കമ്പനികളെയും ശത്രുക്കളായി കാണുന്ന രീതിയിലേക്കാണ് ഇറാന്‍ നീങ്ങുന്നത്. ടെക് കമ്പനികള്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുചേരുന്നു എന്നാണ് ഇറാന്റെ പക്ഷം.

Content Highlights: US Tech Companies on Alert: Full List of Companies Iran Threatened to Target Amid War Escalation; ‘Evacuate Within One Kilometer’ — Issues Warning to Employees

dot image
To advertise here,contact us
dot image