അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

റോഡിലെ ഇത്തരം തെറ്റായ രീതികളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് ചൂണ്ടികാട്ടി

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്
dot image

റോഡില്‍ അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്ത ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്. അല്‍ ഐന്‍ മേഖലയില്‍ നിന്ന് പിടികൂടിയ ഡ്രൈവര്‍മാരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അബുദാബി പൊലീസ് അറിയിച്ചു.

റോഡിലെ ഇത്തരം തെറ്റായ രീതികളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് ചൂണ്ടികാട്ടി. പൊതുജന സുരക്ഷയ്ക്കും ഇത്തരം നടപടികള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നു. കുട്ടികളുടെ വാഹന ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും സുരക്ഷിതമായ ഗതാഗത നിയമങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കണമെന്നും രക്ഷിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ജനങ്ങളുടെ സഹകരണം പ്രധാനമാണെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും അബുദാബി പൊലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Abu Dhabi Police arrest drivers for performing dangerous stunts with vehicles, warning against reckless driving and ensuring public safety.

dot image
To advertise here,contact us
dot image