ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്

ഇളവുകള്‍ ഇതിനകം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസം സാവകാശം; പ്രഖ്യാപനവുമായി ദുബായ്
dot image

ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടയ്ക്കാന്‍ മൂന്ന് മാസത്തെ സാവകാശം അനുവദിച്ച് ദുബായ് ഭരണകൂടം. നേരത്തെ പ്രഖ്യാപിച്ച ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍. ദുബായിലെ ബിസിനസ്, ഹോസ്പ്പിറ്റാലിറ്റി മേഖലയ്ക്ക് ഏറെ ആശ്വാസം പകരുന്നതായണ് തീരുമാനം.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഹോട്ടലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഫീസടയ്ക്കാന്‍ കൂടുതല്‍ സാവകാശം ലഭിക്കുന്നതിലൂടെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ദുബായ് കിരീടാവകാശി ഷയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബിസിനസ് മേഖലക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയത്. ഇളവുകള്‍ ഇതിനകം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍, ഹോളിഡേ ഹോമുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കും ഫീസുകള്‍ അടക്കുന്നതിന് മൂന്ന് മാസത്തെ ഇളവ് ലഭിക്കും. റൂമുകള്‍ക്കും ഭക്ഷണ പാനീയങ്ങള്‍ക്കുമുള്ള സെയില്‍സ് ഫീസും ടൂറിസം ഫീസും അടക്കുന്നതിന് ലഭിക്കുന്ന സാഹവാശം വലിയ ആശ്വാസമാകും ഈ മേഖലക്ക് പകര്‍ന്നു നല്‍കുക. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുറമെ വിവിധ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും ഫീസ് അടക്കാന്‍ മൂന്ന് മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.

ലൈസന്‍സ് ഭേദഗതി, അക്കമൊഡേഷന്‍, മാലിന്യ സംസ്‌കരണം, സര്‍വീസ് ഇമ്പ്രൂവ്മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കുള്ള ഫീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ലൈസന്‍സുകള്‍ എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇളവ് ബാധകമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രധാന മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content HIghlights: Dubai has announced a three-month extension for hotels and business establishments to pay their fees. The decision is aimed at easing financial pressure and supporting the growth of the tourism and business sectors. Authorities expect this move to enhance economic stability and encourage continued investment.

dot image
To advertise here,contact us
dot image