യുഎഇയിൽ ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്നു; സർവകലാശാലകൾ മാർച്ച് 30 മുതൽ പ്രവർത്തിക്കും

ആദ്യഘട്ടമായി മാര്‍ച്ച് 30 തിങ്കളാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

യുഎഇയിൽ ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്നു; സർവകലാശാലകൾ മാർച്ച് 30 മുതൽ പ്രവർത്തിക്കും
dot image

യുഎഇയിലെ സര്‍വ്വകലാശാലകളില്‍ മാര്‍ച്ച് 30 മുതല്‍ ക്ലാസ് റൂം പഠനം പുനരാരംഭിക്കുന്നു. ഘട്ടംഘട്ടമായി ക്ലാസുകള്‍ പുനരാരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ പരീക്ഷകള്‍, ക്ലിനിക്കല്‍ പ്രാക്ടീസ്, ലാബ് വര്‍ക്ക് അടക്കമുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ അനിവാര്യമായ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ക്കാണ് നേരിട്ടുള്ള ക്ലാസുകള്‍ നടപ്പിലാക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്ന സര്‍വ്വകലാശാലകളില്‍ ക്ലാസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുകയാണ്. ആദ്യഘട്ടമായി മാര്‍ച്ച് 30 തിങ്കളാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരീക്ഷകള്‍, ക്ലിനിക്കല്‍ പ്രാക്ടീസ്, ലാബ് വര്‍ക്ക് അടക്കമുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ അനിവാര്യമായ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ക്കാണ് നേരിട്ടുള്ള ക്ലാസുകള്‍. പതിനാലോളം മുന്‍ഗണനാ കോഴ്സുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിഗണന.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി എഡ്യുക്കേഷന്‍, ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കമ്മ്യൂണിറ്റി കൗണ്‍സിലിലന്റെ സഹകരണത്തോടെയാണ് തീരുമാനം. കൃത്യമായ ഇവാക്വഷേന്‍ പദ്ധതികള്‍, അടിയന്തര സുരക്ഷാമാനദണ്ഡങ്ങള്‍, അടക്കമുള്ളവ സര്‍വ്വകലാശാലകള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഔട്ട് ഡോര്‍ ടീച്ചിംഗും മറ്റ് പരിശീലനപരിപാടികളും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നും ആവശ്യമെങ്കില്‍ തിരികെ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറണമെന്നും സര്‍വ്വകലാശാലകളോട് നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവില്‍ ഏപ്രില്‍ മൂന്ന് വരെയാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍.

Content Highlights: Universities in the UAE will resume classroom learning from March 30, marking a return to in-person education across campuses.

dot image
To advertise here,contact us
dot image