

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. അബുദാബിയിലും കുവൈറ്റിലും ഇറാൻ്റെ മിസൈൽ ആക്രമണം. അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണുണ്ടായ തീപിടത്തത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ സാമ്പത്തിക മേഖലയായ കെസാഡ് മേഖലയിലെ ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ നിർവീര്യമാക്കുന്നതിൻ്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങൾ വീണതാണ് തീപിടിത്തമുണ്ടാകാൻ കാരണം. ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് രണ്ടിടത്ത് തീപിടുത്തമുണ്ടായിരുന്നു. പ്രത്യേക സാമ്പത്തിക മേഖലയായ കെസാഡ് പരിസരത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ബഹറൈനിലുണ്ടായ ഇറാൻ ആക്രമത്തെ തുടർന്ന് ബഹറൈൻ ആഭ്യന്തരമന്ത്രാലയം ജഗ്രത നിർദേശം പുറപ്പെടുവിച്ചു. താമസക്കാരോട് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകണമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. റിയാദ് ലക്ഷ്യമാക്കി ഇറാൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇറാൻ്റ മൂന്ന് ഡ്രോണുകൾ സൗദി നിർവീര്യമാക്കിയതായി അറിയിച്ചു. കുവൈറ്റിലും ബഹറൈനിലും ആക്രമണം ശക്തമാണ്.
Content Highlights: Tensions are escalating in the Middle East. Iranian missile attacks on Abu Dhabi and Kuwait. Five Indians injured in missile debris in Abu Dhabi, authorities say.