കുടുംബാംഗങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ അബുദാബിയിൽ പ്രത്യേക സമിതി

കുടുംബ ബിസിനസുകളുടെ സുസ്ഥിരത ഉറപ്പാക്കാനും സാമ്പത്തിക മേഖലയിലെ ഇവരുടെ സംഭാവനകള്‍ തടസ്സമില്ലാതെ തുടരാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം

കുടുംബാംഗങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ അബുദാബിയിൽ പ്രത്യേക സമിതി
dot image

കുടുംബാംഗങ്ങള്‍ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. അബുദാബി ആസ്ഥാനമായുള്ള കുടുംബ സ്ഥാപനങ്ങളിലെ ഉടമസ്ഥാവകാശം, മാനേജ്മെന്റ്, പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇനി ഈ സമിതിയുടെ പരിധിയില്‍ വരും. യുഎഇ ഉപപ്രധാനമന്ത്രിയും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കുടുംബ ബിസിനസുകളുടെ സുസ്ഥിരത ഉറപ്പാക്കാനും സാമ്പത്തിക മേഖലയിലെ ഇവരുടെ സംഭാവനകള്‍ തടസ്സമില്ലാതെ തുടരാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. കുടുംബാംഗങ്ങള്‍ തമ്മിലോ, പങ്കാളികള്‍ തമ്മിലോ ഉള്ള ബിസിനസ് തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുക, തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ബിസിനസിന്റെ പേരിനോ സാമ്പത്തിക ഭദ്രതയ്‌ക്കോ കോട്ടം തട്ടാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, സാങ്കേതികമായ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളിലെ വിദഗ്ധരുടെ സഹായം തേടുക തുടങ്ങിയവയാണ് സമിതിയുടെ ഉത്തരവാദിത്തങ്ങള്‍.

Content Highlights: Abu Dhabi forms a special committee to resolve disputes within family-owned businesses, aiming to strengthen corporate stability and governance

dot image
To advertise here,contact us
dot image