യുഎഇയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ച് അൾജീരിയ

യുഎഇയുടെ നടപടികള്‍ ഇനി സ്വീകാര്യമല്ലെന്നും 'ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനുള്ള എല്ലാ മാര്‍ഗങ്ങളും തീര്‍ന്നുപോയിരിക്കുന്നു' എന്നും അള്‍ജീരിയ വ്യക്തമാക്കി

യുഎഇയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ച് അൾജീരിയ
dot image

അൽജിയേഴ്സ്: യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ച് അള്‍ജീരിയ. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍' അവഗണിച്ച് അബുദാബി നടത്തിയ 'പ്രകോപനപരമോ ശത്രുതാപരമോ ആയ' നടപടികളെ തുടര്‍ന്നാണ് അള്‍ജീരിയയുടെ പുതിയ നിലപാട്. യുഎഇയുടെ നടപടികള്‍ ഇനി സ്വീകാര്യമല്ലെന്നും 'ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനുള്ള എല്ലാ മാര്‍ഗങ്ങളും അവസാനിച്ചിരിക്കുന്നു' എന്നും അള്‍ജീരിയയുടെ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി.വിഷയത്തില്‍ എമിറേറ്റ് അംബാസഡറെ വിളിച്ചുവരുത്തി തീരുമാനം അറിയിച്ചതായും 48 മണിക്കൂര്‍ സമയം നല്‍കിയതായും അള്‍ജീരിയ വ്യക്തമാക്കി.

യുഎഇയില്‍ നിന്ന് ഉടനടി ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിരവധി പ്രാദേശിക വിഷയങ്ങളില്‍ അള്‍ജിയേഴ്സും യുഎഇയും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ വഷളായിതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പടിഞ്ഞാറന്‍ സഹാറ തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും എതിര്‍ കക്ഷികളിലാണ്. കോണ്‍സുലേറ്റ് ഉള്ള പ്രദേശത്തിന്മേലുള്ള മൊറോക്കോയുടെ പരമാധികാര അവകാശവാദത്തെയാണ് യുഎഇ പിന്തുണയ്ക്കുന്നത്. അതേസമയം സ്വതന്ത്ര പടിഞ്ഞാറന്‍ സഹാറയ്ക്കായി വാദിക്കുന്ന പോളിസാരിയോ ഫ്രണ്ടിനെയാണ് അള്‍ജീരിയ പിന്തുണയ്ക്കുന്നത്. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജിദ് ടെബ്ബൂണ്‍ യുഎഇയെ ഒരു 'മൈക്രോ-സ്റ്റേറ്റ്' അല്ലെങ്കില്‍ 'സ്റ്റേറ്റ്‌ലെറ്റ്' എന്ന് പലപ്പോഴും പ്രസംഗങ്ങളില്‍ പരാമര്‍ശിക്കാറുണ്ട്.

Content Highlights: Algeria announces plans to end diplomatic relations with the United Arab Emirates amid growing tensions between the two countries.

dot image
To advertise here,contact us
dot image